ഭാര്യ മരിച്ചതിന്റെ മനോവിഷമം; ഭര്‍ത്താവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഭാര്യ മരിച്ചതിന്റെ മനോവിഷമത്തിലായിരുന്ന ഭര്‍ത്താവ് വീട്ടിനകത്ത് തൂങ്ങി മരിച്ചു. പനത്തടി, കോളിച്ചാല്‍, പ്രാന്തര്‍കാവ്, ഒനിയന്‍ ഹൗസിലെ സജീവന്‍ (60) ആണ് മരിച്ചത്. സംഭവത്തില്‍ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
സജീവന്റെ ഭാര്യ ബി വി ശോഭന (53) ഫെബ്രുവരി മൂന്നിനു മരണപ്പെട്ടിരുന്നു. ജനുവരി 28ന് രാത്രി വീട്ടില്‍ എലിയെ കൊല്ലാന്‍ വിഷം വയ്ക്കുന്നതിനിടയില്‍ അബന്ധത്തില്‍ ഗ്ലാസില്‍ അല്‍പ്പം തെറിച്ചു വീഴുകയും ഇക്കാര്യം അറിയാതെ ഗ്ലാസിലെ വെള്ളം കുടിക്കുകയുമായിരുന്നു. അവശത ഉണ്ടായതോടെയാണ് അബന്ധം മനസ്സിലായത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശോഭനമരണപ്പെടുകയും ചെയ്തു.
ഭാര്യയുടെ ആകസ്മിക മരണം സജീവനെ മാനസികവിഷമത്തിലാക്കിയിരുന്നു. ഇതായിരിക്കും ആത്മഹത്യയ്ക്കു കാരണമായതെന്നു സംശയിക്കുന്നു.
മക്കള്‍: സനീഷ്, സചിത്ര. മരുമക്കള്‍: ശാന്തി, സനീഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page