ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു

കാസർകോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു. കാസർകോട് കറന്തക്കാട്ടെ ആർ.വിജയ (47 ) ആണ് മരിച്ചത്. കാസർകോട് കോ – ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റിക്ക് കീഴിൽ മല്ലികാർജുന ക്ഷേത്രത്തിന് സമീപമുള്ള സൂപ്പർ ബസാറിൽ കഴിഞ്ഞ മൂന്ന് വർഷത്തോളമായി സഹായിയായി പ്രവർത്തിച്ചു വരികയായിരുന്നു. നിലവിൽ കാസർകോട് ഉമ ആസ്പത്രിക്ക് സമീപമുള്ള വാടക ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് കടയിൽ നിന്ന് ക്വാർട്ടേഴ്സിലേക്ക് നടന്ന് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. രാവിലെ മൃതദേഹം കറന്തക്കാട്ടെ വീട്ടിലെത്തിക്കും. ഭർത്താവ് : കെ.ഉദയ. മക്കൾ: ഗീതിക , പ്രീയ ( ഇരുവരും വിദ്യാർത്ഥിനികൾ ).

സഹോദരങ്ങൾ: സദാനന്ദ, കേശവ,ദാസ, ശാന്ത, ശ്യാമള, ആശ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ ബസ് സ്റ്റോപ്പ് പ്രശ്നം വീണ്ടും ; മർച്ചന്റ്സ് യൂത്ത് വിങ്ങും ബസ്‌ ജീവനക്കാരും തമ്മിൽ സംഘർഷം; പൊലീസ് താക്കീത് ചെയ്തു വിട്ടു; നടപടിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ബസ് പണിമുടക്കെന്നു ജീവനക്കാർ
Scroll to top

You cannot copy content of this page