കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു

മലപ്പുറം : കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു. കൊണ്ടോട്ടിയിലാണ് അപകടം ഉണ്ടായത്.ഇതര സംസ്ഥാന തൊഴിലാളികളായ സന്തോഷ് ബാധ്യ( 32 ), നരസിങ്ങ് പ്രധാർ ( 35 ) എന്നിവരാണ് മരിച്ചത്. ഇരുവരും ഒഡീഷ സ്വദേശികളാണ്. കൊണ്ടോട്ടിയിൽ കോൺക്രീറ്റ് മിക്സ് സ്ഥാപനത്തിൽ മൂന്നുവർഷമായി തൊഴിലാളികളാണ് ഇവർ .കമ്പനിക്ക് അടുത്ത വീട്ടിലെ കിണറ്റിൽ ഇന്നലെ സന്ധ്യക്ക് വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ആദ്യത്തെ ആൾക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടതോടെയാണ് രണ്ടാമത്തെ ആൾ കൂടി കിണറ്റിൽ ഇറങ്ങിയത് .ഇരുവരും അപകടത്തിൽ പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page