നടി വീണാനായര്‍ ഏറ്റുമാനൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

കൊച്ചി: നടി വീണാനായര്‍ ഏറ്റുമാനൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകും. വാര്‍ത്താസമ്മേളനം നടത്തി സാബു എം ജേക്കബ് ആണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഏറ്റുമാനൂര്‍ താന്‍ ജനിച്ചുവളര്‍ന്ന നാടാണെന്നും ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് തനിക്ക് ലഭിക്കുന്നതെന്നും വീണാനായര്‍ പറഞ്ഞു.

പഠിക്കുന്ന സമയത്ത് രാഷ്ട്രീയം ഉണ്ടായിരുന്നു. എസ്.എഫ്. ഐ പ്രവര്‍ത്തകയായിരുന്നു. മുതിര്‍ന്നപ്പോള്‍ സാമൂഹ്യ സേവനത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ അത് പരസ്യമായ പ്രവര്‍ത്തനമല്ലായിരുന്നു. തനിക്ക് രാഷ്ട്രീയം ഉണ്ടെങ്കിലും ഏത് പാര്‍ട്ടിയോടാണ് കൂറ് എന്ന കാര്യം ഇതുവരെ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ മത്സരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മത്സരിക്കുന്നു എന്നും വീണാ നായര്‍ പറഞ്ഞു.

അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാര്‍ഥിയാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page