വിവാഹ സത്ക്കാര ചടങ്ങിനിടയില്‍ സുഹൃത്തുക്കള്‍ ഒരുക്കിയ സര്‍പ്രൈസ് വെടിക്കെട്ടിനിടെ വധു സ്റ്റേജില്‍ ബോധം കെട്ടുവീണു

കൊച്ചി: വിവാഹ സത്ക്കാര ചടങ്ങിനിടയില്‍ സുഹൃത്തുക്കള്‍ ഒരുക്കിയ സര്‍പ്രൈസ് വെടിക്കെട്ടിനിടെ വധു സ്റ്റേജില്‍ ബോധം കെട്ടുവീണു. ഞായറാഴ്ച വൈകിട്ട് കൊച്ചി മരടിലെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്ഷനിടെയാണ് അപ്രതീക്ഷിതമായ വെടിക്കെട്ട് ശബ്ദം കേട്ട് വധു ബോധംകെട്ടത്. ഇത് അല്‍പനേരം പരിഭ്രാന്തി സൃഷ്ടിച്ചു. വൈറ്റില സ്വദേശിനിയായ വധുവും വരനും വേദിയിലേക്ക് എത്തിയ ഉടനെയാണ് സുഹൃത്തുക്കള്‍ വെടിക്കെട്ട് നടത്തിയത്.

വധുവിനെ ഉടന്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശുശ്രൂഷകള്‍ നല്‍കി. പിന്നീട് അസ്വസ്ഥതകള്‍ മാറിയശേഷം വധുവുമായി വീണ്ടും ഓഡിറ്റോറിയത്തിലെത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page