കണ്ണൂരിന്റെ ഹൃദയ രക്തം തന്റെ മേല്‍വിലാസമെന്ന് കെ സുധാകരന്‍; പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന തിരക്കിനിടയില്‍ കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ തുടരുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശന്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കന്‍മാര്‍ ഡല്‍ഹിയില്‍ കേന്ദ്രനേതൃത്വവുമായി ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ കണ്ണൂരിന്റെ ഹൃദയരക്തം തന്റെ മേല്‍വിലാസമെന്ന് കെ സുധാകരന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു. സുധാകരന് പ്രതിഷേധം ഒന്നുമില്ലെന്നും സുധാകരന്‍ മടങ്ങിയത് നാട്ടില്‍ പരിപാടി ഉള്ളതുകൊണ്ടാണെന്നും കെപിസിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാന വ്യാപകമായി സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ശക്തമായ സമ്മര്‍ദം തുടരുകയാണ്. സ്ഥിരമായി തോല്‍ക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് നേതാക്കള്‍ ധാരണയിലെത്തിയിട്ടുള്ളതായി അറിയുന്നു. സ്‌ക്രീനിംഗ് കമ്മിറ്റി സ്ഥാനാര്‍ത്ഥിത്വത്തിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നതിനിടെയാണ് സുധാകരന്‍ ഫേസ്ബുക്കില്‍ ഹൃദയ രക്തത്തിന്റെ കഥയുമായി പോസ്റ്റിട്ടത്. കണ്ണൂരിന്റെ ഹൃദയരക്തമാണ് തന്റെ മേല്‍വിലാസമെന്ന് സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി താന്‍ അനുഭവിച്ച ത്യാഗങ്ങള്‍ വിവരിച്ചും മരണത്തിലും മറക്കാനാകാത്ത യാഥാര്‍ത്ഥ്യങ്ങള്‍ കുറിപ്പില്‍ അദ്ദേഹം അനുസ്മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page