കാസര്‍കോട്: കാസര്‍കോട്ടെ ഒരു അറവുശാലയിലേക്ക് കൊണ്ടുവരികയായിരുന്ന കന്നുകാലികളുമായി ടെമ്പോ ഡ്രൈവര്‍ അറസ്റ്റില്‍. കുമാര്‍ എന്നയാളെയാണ് പുത്തൂര്‍, ഗുണ്ട്യ ചെക്ക് പോസ്റ്റില്‍ പൊലീസ് അറസ്റ്റു ചെയ്തത്. അരസിക്കരെയില്‍ നിന്നാണ് കന്നുകാലികളെ ടെമ്പോയില്‍ കയറ്റിയതെന്നാണ് ഡ്രൈവർ പൊലീസിനു മൊഴി നൽകിയത് .
കര്‍ണ്ണാടകയില്‍ നിന്നു കാസര്‍കോട്ടേക്ക് അനധികൃതമായി കന്നുകാലികളെ കയറ്റിക്കൊണ്ടു വരുന്നതായി എഎസ്പി അനന്യ ശ്രീവാസ്തവിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ഗുണ്ട്യ ചെക്ക് പോസ്റ്റില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പൊലീസ് പരിശോധന നടത്തിയത്.






