നടന്‍ ഹരിമുരളി മരിച്ച നിലയില്‍

പയ്യന്നൂര്‍: പ്രശസ്ത സീരിയല്‍ – നാടക നടനും സംവിധായകനുമായ പയ്യന്നൂര്‍ മുരളിയുടെ മകന്‍ ഹരിമുരളി (അപ്പൂസ്-27) ജീവനൊടുക്കി. അന്നൂരിലെ വീടിനകത്ത് തൂങ്ങിയനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ബാലനടനായി മലയാള സിനിമയിലെത്തിയ ഹരിമുരളി ഇപ്പോള്‍ എറണാകുളത്ത് ഗ്രാഫിക്ക് ഡിസൈനറാണ്.

ബാലനടനായി സിനിമയില്‍ എത്തിയ കലാകാരനായിരുന്നു. സീരിയലിലൂടെയാണ് ഹരി അഭിനയരംഗത്തേക്ക് എത്തുന്നത്. അഭിനയത്തില്‍ സജീമല്ലാതിരുന്ന ഹരി എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ദിലീപിനൊപ്പം അഭിനയിച്ച ‘രസികന്‍’ ആണ് ആദ്യ സിനിമ. അതിനുശേഷം ‘അണ്ണന്‍ തമ്പി’, ‘മാടമ്പി’, ‘ഡോണ്‍’, ‘പട്ടണത്തില്‍ ഭൂതം’, ‘ഉലകം ചുറ്റും വാലിഭന്‍ ‘ തുടങ്ങി നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. പിന്നീട് പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അഭിനയ രംഗത്തു നിന്നു വിട്ടു നല്‍ക്കുകയായിരുന്നു. അടുത്തിടെ ‘അമര്‍ അക്ബര്‍ ആന്റണി’യില്‍ ചെറിയ വേഷം ചെയ്തിരുന്നു.

എഡിറ്റിങ്ങിലൂടെയും കളറിങ്ങിലൂടെയും സിനിമയുടെ പിന്നണിയില്‍ സജീവമാകുന്നതിനിടെയാണ് മരണം. നടന്‍ ഗണപതി ഹരിയുടെ ബന്ധുവാണ്. ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ ഫഹദ് ഫാസിലിന്റെ അച്ഛനായി അഭിനയിച്ച ബാബു അന്നൂര്‍ ഹരിയുടെ അച്ഛന്റെ സഹോദരനാണ്.

പ്രസന്നയാണ് മാതാവ്. സഹോദരന്‍: ശ്രീമുരളി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page