കാസർകോട്:പെരിയ കായക്കുളം ശ്രീ വിഷ്ണു ബ്രദേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ 80 വയസ്സു കഴിഞ്ഞ വനിതകളെ വീടുകളിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന ദിനാചാരണ പരിപാടി പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ സബിത ഉദ്ഘാടനം ചെയ്തു.
വനിതാവേദി പ്രസിഡൻ്റ് ഡോ.ധന്യ വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ സിന്ധു പത്മനാഭൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ എ.വി.മിനി, പി. വി.ശരണ്യ, ശ്രീലത, ജിവിന, ശീഷ്മ സംസാരിച്ചു. 10 വർഷത്തിലധികമായി സ്വയം സംരംഭകരായി പ്രവർത്തിക്കുന്ന വനിതകളായ സരസ്വതി, ശ്യാമള, സ്മിത, നിഷ, ബിന്ദു എന്നിവരെ അനുമോദിച്ചു.
വനിതാ കൂട്ടായ്മയിലൂടെ തുടങ്ങാവുന്ന വ്യവസായ സംരംഭങ്ങളെക്കുറിച്ച് കാഞ്ഞങ്ങാട് മുൻ വ്യവസായ ഓഫീസർ എൻ.അശോകൻ ക്ലാസ്സ് എടുത്തു.







