സഹപാഠിയുടെ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; 7 കുട്ടികള്‍ക്കും വാര്‍ഡനും ഡ്രൈവര്‍ക്കും പരിക്ക്; അക്രമി ഒളിവില്‍

ബെല്ലാരി: സഹപാഠിയുടെ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കര്‍ണാടക ബെല്ലാരിയിലെ ഗുരുദേവ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ ശനിയാഴ്ച രാത്രിയാണ് നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രപ്രദേശിലെ ലക്ഷ്മി കാന്തിന്റെ മകന്‍ ഹേമന്ത് ആണ് സഹപാഠിയുടെ ആക്രമണത്തില്‍ മരിച്ചത്. ഹോസ്റ്റിലുണ്ടായിരുന്ന ഏഴു കുട്ടികള്‍ക്കും വാര്‍ഡനും ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ഹേമന്ത് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്‌കൂളിന് മുന്നില്‍ പ്രതിഷേധം നടക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page