ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാൻ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇറാനുമായുള്ള യുദ്ധത്തിൽ പ്രസിഡന്റ് ട്രംപിന് പിന്തുണ നൽകിക്കൊണ്ട് യുഎസ് പ്രതിനിധി സഭ പ്രമേയം പാസാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സഭ തള്ളി.
ഇറാനിലെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ അമേരിക്കയ്ക്കും പങ്കുണ്ടാകണമെന്ന് ട്രംപ് പ്രസ്താവിച്ചു.
ബഹ്‌റൈനിലെ മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഹോട്ടലുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
സൗദി അറേബ്യ തങ്ങളുടെ വ്യോമമേഖലയിലേക്ക് എത്തിയ മൂന്ന് ഇറാനിയൻ മിസൈലുകൾ തകർത്തു.
യുദ്ധം മൂലം ഗൾഫ് രാജ്യങ്ങളിൽ പച്ചക്കറി, പഴവർഗങ്ങൾ എന്നിവയുടെ വില കുത്തനെ ഉയർന്നു.
അമേരിക്കൻ ആക്രമണത്തിന് ഇരയായ ഇറാനിയൻ കപ്പലിലെ ജീവനക്കാരെ ശ്രീലങ്ക ഒഴിപ്പിച്ചു.ഇന്നലെ ശ്രീലങ്കൻ കടലിലെത്തിയ രണ്ടാമത്തെ ഇറാനിയൻ യുദ്ധക്കപ്പൽ കൂടി ശ്രീലങ്കൻ തീരത്തേക്ക് അഭയം തേടിയതിനെത്തുടർന്ന് ആ കപ്പൽ ശ്രീലങ്ക അവരുടെ തുറമുഖത്തു സുരക്ഷിതമായി എത്തിച്ചു. കപ്പലിലെ 280 ഇറാൻ സൈനികർക്കു അഭയം നൽകി.
ബീജിംഗിൽ നടന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ, 2026-ൽ ചൈനയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 4.5% മുതൽ 5% വരെയായിരിക്കുമെന്ന് പ്രഖ്യാപിച്ചു.
യുദ്ധം കാരണം ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നിരവധി അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി.
ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ കടന്നു. ന്യൂസിലൻഡുമായാണ് ഇന്ത്യയുടെ ഫൈനൽ പോരാട്ടം.
6G മൊബൈൽ നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനായി ഇന്ത്യയും ഫിൻലൻഡും തമ്മിൽ കരാറിൽ ഒപ്പുവെച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് മാറ്റം. രാജേന്ദ്ര അർലേക്കർക്കു തമിഴ്‌നാടിന്റെ അധിക ചുമതല. പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി തമിഴ് നാടു ഗവർണ്ണറായ ആർ.എൻ. രവിയെ നിയമിച്ചു.
ഡൽഹി ലഫ്റ്റനന്റ് ഗവർണറായിരുന്ന വി.കെ. സക്‌സേനയെ ലഡാക്കിലേക്ക് മാറ്റി. തങ്കപ്പൻ സിംഗ് സന്ധുവാണ് ഡൽഹിയുടെ പുതിയ ഗവർണർ.
അസമിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. വിമാനത്തിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കൃഷി, ഗ്രാമ വികസനം എന്നീ വിഷയങ്ങളിൽ ബജറ്റിന് ശേഷമുള്ള പ്രത്യേക വെബിനാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും.
രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും.
സ്ഥാനാർത്ഥി നിർണയവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.







