ടെഹ്റാൻ : വടക്കൻ പേർഷ്യൻ ഉൾക്കടലിൽ യുഎസിന്റെ എണ്ണ കപ്പൽ ഇറാൻ മിസൈൽ ആക്രമണത്തിലൂടെ തീവച്ചു . ഇറാക്കിലെ ഖോർ അൽ സുബൈർ തുറമുഖത്തിനടുത്താണ് സെനാൻഗോൽ നമീമേ എന്ന അമേരിക്കൻ എണ്ണക്കപ്പലിനു നേരെ ഇറാൻ ആക്രമണം നടത്തിയതെന്നു യു.കെ.യാണ് വെളിപ്പെടുത്തിയത്. യുഎസ് കമ്പനികളുമായും സഖ്യ രാജ്യങ്ങളുമായും ബന്ധമുള്ള കപ്പലുകളെയും ഇറാൻ ആക്രമിക്കുന്നുണ്ടെന്നു സൂചനയുണ്ട്.ബുധനാഴ്ച ശ്രീലങ്കൻ കടലിൽ ഇറാനിയൻ സൈനികക്കപ്പൽ തകർത്തതിന്റെ പ്രതികാരമാണ് ഇതെന്ന് കരുതുന്നു.







