നടന്‍ വിജയ് യുടെ തഞ്ചാവൂര്‍ റാലിക്കിടെ അപകടം; 2 സ്ത്രീകള്‍ അടക്കം 6 പേര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് ഗുരുതരം

ചെന്നൈ: നടന്‍ വിജയ് യുടെ തഞ്ചാവൂര്‍ റാലിക്കിടെ അപകടം. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ അടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. താരത്തിന്റെ വാഹനം പിന്തുടരുന്നതിനിടെയാണ് അപകടം എന്നാണ് വിവരം. വാഹനം പിന്തുടരുന്നത് വിജയ് വിലക്കിയിരുന്നു. അത് വകവയ്ക്കാതെയായിരുന്നു ആളുകള്‍ അദ്ദേഹത്തെ അനുഗമിച്ചത്. നൂറോളം ബൈക്കുകള്‍ താരത്തെ അനുഗമിക്കുന്നതിനിടെയാണ് അപകടം എന്നാണ് വിവരം.

ഇക്കഴിഞ്ഞ സെപ്തംബറില്‍ തമിഴ്‌നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകത്തിന്റെ പ്രചാരണപരിപാടിയുടെ ഭാഗമായി നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റാലിയുടെ സംഘാടനത്തിലുണ്ടായ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. അതിന് പിന്നാലെയാണ് പുതിയ സംഭവം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page