സിനിമാ കഥയെ വെല്ലുന്ന ത്രികോണ പ്രണയം: ടിവി നടനായ കാമുകനെ കല്യാണം കഴിക്കാൻ അയാളുടെ സഹായത്തോടുകൂടി നടി ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി ; മൂന്നുപേർ പിടിയിൽ

ബംഗളൂരു : ത്രികോണ പ്രണയത്തിൽ രണ്ടു കാമുകൻ മാരിൽ ഒരാളായ ലിവ് ഇൻ പങ്കാളിയെ നടിയായ യുവതി നടനായ രണ്ടാം കാമുകന്റെ സഹായത്തോടെ ദാരുണമായി കൊലപ്പെടുത്തി.സിനിമാ സ്റ്റൈലിൽ നടന്ന സംഭ്രമജനകമായ കൊലപാതകം 12 ദിവസം കഴിഞ്ഞു പൊലീസ് മണത്തറിഞ്ഞു. തുടർന്നു കമിതാക്കളായ നടീ നടന്മാരെയും നടന്റെ മറ്റൊരു സഹായിയെയും പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. പൊലീസ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചു കൊണ്ടിരിക്കുകയാണ്. നടനോട് അനുരാഗ വിവശയായ നടി ലീവ് ഇൻ പങ്കാളിയെ ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നു ലീവ് ഇൻ പങ്കാളിയായ മോഹൻ റാവുവുമായി ചേർന്നു ബെംഗളൂരു മഞ്ചു നാഥ നഗറിലെ അവരുടെ താമസസ്ഥലത്തു രണ്ടാമത്തെ കാമുകനും നടനുമായ വിനയിനു , നടി ഊർമ്മിള എന്ന ബിന്ദു സൽക്കാരമേർപ്പെടുത്തുകയായിരുന്നു .സൽക്കാരത്തിൽ മദ്യത്തിനു കീഴടങ്ങിയ മോഹനെ വിനയും സുഹൃത്തു ധനുഷും ചേർന്നു മാരകമായി കുത്തി പരിക്കേൽപ്പിച്ചു. അലറിക്കരഞ്ഞ മോഹന്റെ മൂക്കും വായയും ചേർത്തു ബിന്ദു ടേപ്പ് ചുറ്റി ഒട്ടിച്ചു. അതിനു ശേഷം എല്ലാവരും വീടുവിട്ടു. 12 ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നു അസഹനീയമായ ദുർഗന്ധം പരന്നു. അയൽവാസികൾ വിവരം പൊലിസിനെ അറിയിച്ചു. പൊലിസ് നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ വായയും മൂക്കും പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചു കൈകളും കാലുകളും ബന്ധിച്ച നിലയിൽ മോഹൻ റാവുവിന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തി. തുടർന്നു നടത്തിയ നാടകീയ നീക്കത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page