‘ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്ക് വെച്ചതുമായി ബന്ധപെട്ട് തര്‍ക്കം’; 10-ാംക്ലാസ് വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റ 9-ാം ക്ലാസുകാരന്‍ ആശുപത്രിയില്‍

മക്കരപ്പറമ്പ്: ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്ക് വെച്ചതുമായി ബന്ധപെട്ട തര്‍ക്കമെന്ന് പറയുന്നു, പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റ ഒമ്പതാം ക്ലാസുകാരനെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുവ മീനാര്‍കുഴി സ്വദേശിയും ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഷഹബാസ് ആണ് ആശുപത്രിയിലുള്ളത്.

എന്തിനാണ് തന്നെ തല്ലിയതെന്ന് അറിയില്ലെന്നും സുഹൃത്തിനോട് സീനിയേഴ്‌സിന് എന്തോ പ്രശ്‌നം ഉണ്ടായിരുന്നുവെന്നുമാണ് ഷഹബാസ് പറയുന്നത്. വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം ഉണ്ടായത്. എന്നാല്‍ മര്‍ദനമേറ്റ വിവരം സ്‌കൂള്‍ അധികൃതര്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് ഷഹബാസിന്റെ അമ്മയുടെ ആരോപണം.

മകന് വയ്യെന്ന് പറഞ്ഞാണ് സ്‌കൂള്‍ അധികൃതര്‍ തന്നെ വിളിപ്പിച്ചത്. തല്ലു കിട്ടിയ കാര്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്നും അമ്മ ആരോപിച്ചു. സംഭവത്തില്‍ ഷഹബാസിന്റെ അമ്മ പൊലീസിലും സ്‌കൂള്‍ അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്ക് വെച്ചതുമായി ബന്ധപെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഒന്‍പത്- പത്ത് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. അഞ്ച് പേര്‍ക്ക് മര്‍ദനമേറ്റെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page