ഹരിത സേന സ്കോളർഷിപ്പും ഇക്കോ സെൻസ് ശുചിത്വ പഠനോത്സവവും നടത്തി

കരിന്തളം:കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പ് പദ്ധതി – ഇക്കോ സെൻസ് ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ ഉദ്ഘാടനം ചെയ്തു.സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ എൻ ടി ശ്യാമള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ അനിത , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം സുരേന്ദ്രൻ, എ പി സജിത്ത് കുമാർ , പഞ്ചായത്ത് സെക്രട്ടറി എ വി സന്തോഷ് കുമാർ ,മെമ്പർ മുഹമ്മദ് കെ …

നീലേശ്വരം പോലീസ് കൂട്ടായ്മ ഉദ്ഘാടനവും യാത്രയയപ്പും നടത്തി

നീലേശ്വരം :നീലേശ്വരത്തും പരിസര പ്രദേശങ്ങളിലുമുള്ള പോലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ടായ്മ പ്രശസ്ത നാടക കലാകാരനും അധ്യാപകനുമായ രാജ് മോഹൻ നീലേശ്വരംഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് മഹേന്ദ്രൻ കാര്യങ്കോട് അധ്യക്ഷതവഹിച്ചു. നീലേശ്വരം വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ സർവീസിൽ നിന്നു വിരമിച്ച സബ് ഇൻസ്‌പെക്ടർമാരായ കെ വി മധുസൂദനൻ, വി നന്ദനൻ എന്നിവർക്കു യാത്രയയപ്പ് നൽകി. കൂട്ടായ്മ പ്രസിഡൻ്റ് ദിലീഷ് കുമാർ പള്ളിക്കൈ, നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇ കെ സുഭാഷ് ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് …

പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ

കാസർകോട്: പോക്സോ കേസ് പ്രതി അറസ്റ്റിൽ. മാലോം, പറമ്പയിലെ മംഗലത്ത് ഹൗസിൽ ജോസഫ് എന്ന പാപ്പ(76)നെയാണ് ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

മെത്തഫെറ്റമിൻ കടത്ത്: 10.700 ഗ്രാം മയക്കുമരുന്നുമായി പിടിയിലായ പ്രതിക്ക് 3 വർഷം കഠിന തടവും 50,000 പിഴയും

കാസർകോട്:അനധികൃത വിൽപ്പനയ്ക്കായി മയക്കുമരുന്ന് കൈവശം വെച്ച കേസിൽ ഒന്നാം പ്രതിയെ അഡീഷണൽ ജില്ലാ ആന്റ് സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അചിന്ത്യ രാജ് ഉണ്ണി മൂന്ന് വർഷത്തെ കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാഞ്ഞങ്ങാട്, കൊ ളവയലിലെ നിസാമുദീൻ പി.പി. (36) യെ ആണ് ശിക്ഷിച്ചത് . പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരുമെന്നു കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ അൽത്താഫ് സി.എച്ചിനെ കോടതി വെറുതെ വിട്ടു.2022 ഓഗസ്റ്റ് …

ഇറാനിലെ പെണ്‍കുട്ടികളുടെ എല്‍പി സ്‌കൂളില്‍ ഉണ്ടായ ആക്രമണം; മരിച്ച കുട്ടികളുടെ എണ്ണം 40ആയി

ടെഹ് റാന്‍: ഇറാനിലെ പെണ്‍കുട്ടികളുടെ എല്‍പി സ്‌കൂളിന് നേരെയുണ്ടായ അക്രമത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 40 ആയി. ഇറാന്‍ പ്രസ് ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അക്രമത്തില്‍ അമേരിക്കയുടെ പങ്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. യുഎസ് ‘ഇറാനില്‍ പ്രധാന പോരാട്ട പ്രവര്‍ത്തനങ്ങള്‍’ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ടെഹ്റാനില്‍ ഒന്നിലധികം സ്ഫോടനങ്ങള്‍ കേട്ടതിനെത്തുടര്‍ന്ന് ഇറാനെതിരെ ‘മുന്‍കൂട്ടി ആക്രമണം’ ആരംഭിച്ചതായി ഇസ്രായേല്‍ പറഞ്ഞു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ …

ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം: മരണസംഖ്യ ഉയരുന്നു; ഇറാനില്‍ 5 വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടു; ഇറാഖില്‍ മരണം രണ്ടായി

ടെഹ് റാന്‍: ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ചേര്‍ന്നാരംഭിച്ച അക്രമവും അതിനെതിരെയുള്ള ഇസ്രായേലിന്റെ ചെറുത്തുനില്‍പ്പും ഗള്‍ഫ് മേഖലയില്‍ മരണസംഖ്യ ഉയര്‍ത്തുന്നു. ഇറാനില്‍ അഞ്ച് വിദ്യര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടു. ഇറാഖില്‍ രണ്ടുപേരും അബുദാബിയില്‍ ഒരാളും മരിച്ചു. തെക്കന്‍ ഇറാനില്‍ ഹോര്‍മോസ് ഗാന്‍ പ്രവിശ്യയിലുള്ള മിനാബില്‍ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പെണ്‍കുട്ടികള്‍ മരിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ ഓഫീസിനടുത്താണ് ആദ്യ ആക്രമണമുണ്ടായത്. ഖമനിയെ ഉടന്‍ സുരക്ഷാ താവളത്തിലേക്ക് മാറ്റി. അതേസമയം തങ്ങളുടെ വ്യോമപാത ലംഘിച്ച് ഇറാന്‍ …

പാര്‍ക്കില്‍ കമിതാക്കളുടെ പ്രണയ അടി, വാക്‌പോര്; ദൃശ്യങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: പാര്‍ക്കില്‍ വച്ച് കമിതാക്കള്‍ തമ്മിലുണ്ടായ പൊരിഞ്ഞ അടിയുടേയും വാക്‌പോരിന്റേയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. അടി കണ്ടുകൊണ്ട് അടുത്തുണ്ടായിരുന്ന ഒരാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഡെല്‍ഹിയിലെ പ്രശസ്തമായ സ്വരണ്‍ ജയന്തി പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിലെ ബെഞ്ചിലിരുന്ന് സംസാരിക്കുകയായിരുന്നു കമിതാക്കള്‍. ഇതിനിടയില്‍ യുവാവ് യുവതിയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയോട് ദേഷ്യത്തോടെ തട്ടിക്കയറിയ യുവാവ് യുവതിയുടെ മുഖത്ത് തുരുതുരാ മര്‍ദിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ വൈറലായതോടെ പ്രതിഷേധവും വര്‍ധിച്ചു. പങ്കാളികള്‍ തമ്മിലുള്ള …

ഗള്‍ഫ് അശാന്തം; നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: അമേരിക്ക – ഇസ്രയേല്‍ സംയുക്ത ആക്രമണവും ഇറാന്റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗള്‍ഫ് രാജ്യങ്ങളെയും സാരമായി ബാധിക്കുന്നു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ നടുങ്ങി. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടത് ഒരു ഏഷ്യന്‍ വംശജനാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങള്‍ റദ്ദാക്കി. 2.30 ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്‍ഡ്യ വിമാനം റദ്ദാക്കി. 2.38 …

ഗള്‍ഫ് ആക്രമണം: മിസൈലു പോലെ കുതിച്ചു സ്വര്‍ണ്ണവില

കൊച്ചി: ഇറാനെതിരെയുള്ള ഇസ്രായേല്‍-യു.എസ് സംയുക്ത ആക്രമണത്തിനു പിന്നാലെ സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ് അനുഭവപ്പെട്ടു. ഇന്നു പല തവണയായി പവന് 5240 രൂപ വര്‍ധിച്ചു.ഗ്രാമിനു 15465 രൂപയും പവന് 1,20,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില.

മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരം

കാസര്‍കോട്: മൃതദേഹവുമായി വരികയായിരുന്നു ആംബുലന്‍സ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്. തായന്നൂര്‍ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. വെള്ളരിക്കുണ്ട് പരപ്പയിലാണ് അപകടം. അസുഖത്തെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട ബാനം കോട്ടപ്പാറ ഒറവങ്കരയിലെ പത്മിനി അമ്മയുടെ മൃതദേഹവുമായി വന്ന മടിക്കൈ പാലിയേറ്റീവ് സൊസൈറ്റിയുടെ ആംബുലന്‍സും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കേരളീയര്‍ക്കായി നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്

തിരുവനന്തപുരം: ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

ഗള്‍ഫ് മേഖല അശാന്തം: അമേരിക്കന്‍ അഞ്ചാം കപ്പല്‍ പടയ്ക്കു നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലും സ്‌ഫോടനം, അബുദാബിയും ആക്രമണ ഭീഷണിയില്‍

മനാമ: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിനു പിന്നാലെ ഇറാനും തിരിച്ചടിച്ചു. ബഹ്‌റൈനിലുള്ള യു എസ് അഞ്ചാം കപ്പല്‍ പടയുടെ ആസ്ഥാനത്തിനു നേരെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ബഹ്‌റൈനിലെയും ഖത്തറിലെയും കുവൈത്തിലെയും അമേരിക്കന്‍ താവളങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടായി. അബുദാബിയും ആക്രമണ ഭീഷണിയിലാണ്.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതമായ കേന്ദ്രങ്ങളിലേയ്ക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.സൗദി അറേബ്യയിലെ റിയാദിലും സൈനിക കേന്ദ്രത്തിലും സ്‌ഫോടനം ഉണ്ടായി. ആക്രമണം നടന്ന രാജ്യങ്ങളില്‍ മലയാളികളടക്കം ലക്ഷക്കണക്കിനു ഇന്ത്യക്കാരാണ് ഉള്ളത്. യുദ്ധം തുടങ്ങിയത് ഇവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

യുവ സംവിധായകന്‍ നിതീഷ് സുധ അന്തരിച്ചു; ആദ്യ സിനിമ പുറത്തിറങ്ങാനിരിക്കെയുള്ള മരണത്തില്‍ നടുങ്ങി താരങ്ങള്‍

കോഴിക്കോട്: യുവ സംവിധായകന്‍ നിതീഷ് സുധ (32) അന്തരിച്ചു. പനിയെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം കോട്ടക്കല്‍ പെരുമണ്ണ കഞ്ഞിക്കുഴിങ്ങര സ്വദേശിയാണ്. കിഴക്കേപുരക്കല്‍ നാരായണന്‍-സുധ ദമ്പതികളുടെ മകനാണ്. നടന്‍ ഇര്‍ഷാദ് അലി നായകനാകുന്ന ‘പൊടിവാശി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് നിതീഷിന്റെ അപ്രതീക്ഷിത മരണം. സിനിമയുടെ റിലീസിംഗ് ജോലികള്‍ അവസാനഘട്ടത്തിലാണ്. നിതീഷിന്റെ മരണത്തിന്റെ ഞെട്ടലിലാണ് താരങ്ങള്‍. സിനിമയ്ക്ക് പുറമെ രാഷ്ട്രീയ രംഗത്തും നിതീഷ് സജീവമായിരുന്നു. സി.പി.എം പെരുമണ്ണ മോസ്‌കോ ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ …

ആറ് വര്‍ഷം മുമ്പ് കാണാതായ നാലുവയസ്സുകാരന്‍ കൊല്ലപ്പെട്ടതായി പൊലീസ്; മൃതദേഹം എക്‌സ്പ്രസ് വേയില്‍ കുഴിച്ചിട്ട അമ്മാവനും അമ്മായിയും അറസ്റ്റില്‍

മുംബൈ: ആറ് വര്‍ഷം മുമ്പ് കാണാതായ നാലുവയസ്സുകാരന്‍ കൊല്ലപ്പെട്ടതായി പൊലീസിന്റെ സ്ഥിരീകരണം. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം എക്‌സ്പ്രസ് വേയില്‍ കുഴിച്ചിട്ട അമ്മാവനേയും അമ്മായിയേയും പൊലീസ് അറസ്റ്റുചെയ്തു. 2020 ല്‍ രാജസ്ഥാനിലെ ദൗസ ജില്ലയില്‍ നിന്ന് കാണാതായ നാല് വയസ്സുകാരനായ ടില്ലു എന്ന പ്രിന്‍സിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ കുഴിച്ചിട്ടത്. കുട്ടിയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കള്‍. അതിനിടെയാണ് കുട്ടിയെ ബന്ധുക്കള്‍ കൊലപ്പെടുത്തിയതാണെന്ന കണ്ടെത്തലില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. 2020 ഓഗസ്റ്റ് 16 നാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ …

ടൈം മാഗസിൻ ‘വുമൺ ഓഫ് ദി ഇയർ പട്ടികയിൽ മൂന്ന് ഇന്ത്യൻ വംശജർ

പി പി ചെറിയാൻ ന്യൂയോർക്ക്: ലോകത്തെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്ന ടൈം മാഗസിന്റെ 2026-ലെ ‘വുമൺ ഓഫ് ദി ഇയർ’ പട്ടിക പുറത്തിറങ്ങി. വിദ്യാഭ്യാസ, സാമ്പത്തിക, ബയോടെക്നോളജി മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച മൂന്ന് ഇന്ത്യൻ വംശജർ ഈ അഭിമാനകരമായ പട്ടികയിൽ ഇടംപിടിച്ചു . സഫീന ഹുസൈൻ ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പെൺകുട്ടികളെ തിരികെ ക്ലാസ്മുറികളിലെത്തിക്കുന്ന ‘എഡ്യൂക്കേറ്റ് ഗേൾസ്’ എന്ന എൻ.ജി.ഒയുടെ സ്ഥാപകയാണ്. ഇതുവരെ 15 ലക്ഷം പെൺകുട്ടികളെ …

ചെങ്കളയില്‍ യുവതിയെ തോട്ടിന്‍ കരയിലും കിടപ്പുമുറിയിലും പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

കാസര്‍കോട്: ചെങ്കള പഞ്ചായത്തില്‍ താമസക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. കണ്ണൂര്‍, ഇടയന്നൂര്‍, പാലയോട്, ആര്‍ യദുനന്ദി (21)നെയാണ് എ എസ് പി അച്യുത് അശോകിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ എസ് ഐ അജിതയും സംഘവും അറസ്റ്റു ചെയ്തത്.2024 ഫെബ്രുവരി മാസത്തിനും 2025 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ആദ്യം യുവതിയുടെ വീടിനു സമീപത്തെ തോട്ടിന്‍ കരയിലെ കാടിന്റെ മറവില്‍ വച്ചും പിന്നീട് അന്യായക്കാരിയുടെ കിടപ്പു …

കാണാതായ ഐ ടി ഐ വിദ്യാര്‍ത്ഥിനിയും കാമുകനും വിവാഹിതരായി തിരിച്ചെത്തി; കുമ്പളയിലെ സെയില്‍സ് ഗേളിനെ കാണാതായി

കാസര്‍കോട്: കുമ്പളയിലെ ഫാന്‍സി കടയിലെ സെയില്‍സ് ഗേളായ യുവതിയെ കാണാതായതായി പരാതി. കോയിപ്പാടി, രാജീവ് ഗാന്ധി കോളനിയിലെ നാരായണ മംഗലം ഹൗസിലെ ഹര്‍ഷിത എന്ന രേഖ ഡിസൂസ (23) യെ ആണ് കാണാതായത്. ഭര്‍ത്താവ് അക്ഷിത് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാവിലെ പതിവു പോലെ കുമ്പളയിലെ കടയിലേയ്ക്ക് ജോലിക്കു പോയതായിരുന്നു. അതിനുശേഷം തിരിച്ചെത്തിയില്ലെന്നു അക്ഷിത് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇതിനിടയില്‍ നീര്‍ച്ചാല്‍, മെനസ്സിനപ്പാറയില്‍ നിന്നു കാണാതായ പുഷ്പലതയുടെ മകളും സീതാംഗോളിയിലെ …

പൊതുശൗചാലയത്തില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

പയ്യന്നൂര്‍: പൊതുശൗചാലയത്തില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട്, മീന്‍കുന്ന് സ്വദേശിയായ അജ്‌നാസി(23)ന്റെ മൃതദേഹമാണ് ബെര്‍ണ്ണശ്ശേരിയിലുള്ള മുസ്ലിം പള്ളിക്ക് സമീപത്തെ പൊതു ശൗചാലയത്തില്‍ ശനിയാഴ്ച രാവിലെ കാണപ്പെട്ടത്.വെള്ളിയാഴ്ച രാത്രി 9നും ശനിയാഴ്ച രാവിലെ ആറു മണിക്കും ഇടയിലാണ് മരണം നടന്നതെന്നു സംശയിക്കുന്നു. ആദ്യം മരിച്ചത് ആരാണെന്നു വ്യക്തമായിരുന്നില്ല. പിന്നീടാണ് മൃതദഹം അജ്‌നാസിന്റേതാണെന്നു തിരിച്ചറിഞ്ഞത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.