ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം: മരണസംഖ്യ ഉയരുന്നു; ഇറാനില്‍ 5 വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടു; ഇറാഖില്‍ മരണം രണ്ടായി

ടെഹ് റാന്‍: ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ചേര്‍ന്നാരംഭിച്ച അക്രമവും അതിനെതിരെയുള്ള ഇസ്രായേലിന്റെ ചെറുത്തുനില്‍പ്പും ഗള്‍ഫ് മേഖലയില്‍ മരണസംഖ്യ ഉയര്‍ത്തുന്നു. ഇറാനില്‍ അഞ്ച് വിദ്യര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടു. ഇറാഖില്‍ രണ്ടുപേരും അബുദാബിയില്‍ ഒരാളും മരിച്ചു. തെക്കന്‍ ഇറാനില്‍ ഹോര്‍മോസ് ഗാന്‍ പ്രവിശ്യയിലുള്ള മിനാബില്‍ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പെണ്‍കുട്ടികള്‍ മരിച്ചു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ ഓഫീസിനടുത്താണ് ആദ്യ ആക്രമണമുണ്ടായത്. ഖമനിയെ ഉടന്‍ സുരക്ഷാ താവളത്തിലേക്ക് മാറ്റി. അതേസമയം തങ്ങളുടെ വ്യോമപാത ലംഘിച്ച് ഇറാന്‍ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഈ ആക്രമണത്തിന്റെ കെടുതിക്കനുസരിച്ച് തിരിച്ചടിക്ക് കുവൈത്ത് നിര്‍ബന്ധിതമാകുമെന്ന് മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page