ഗള്‍ഫ് മേഖല അശാന്തം: അമേരിക്കന്‍ അഞ്ചാം കപ്പല്‍ പടയ്ക്കു നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലും സ്‌ഫോടനം, അബുദാബിയും ആക്രമണ ഭീഷണിയില്‍

മനാമ: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിനു പിന്നാലെ ഇറാനും തിരിച്ചടിച്ചു. ബഹ്‌റൈനിലുള്ള യു എസ് അഞ്ചാം കപ്പല്‍ പടയുടെ ആസ്ഥാനത്തിനു നേരെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ബഹ്‌റൈനിലെയും ഖത്തറിലെയും കുവൈത്തിലെയും അമേരിക്കന്‍ താവളങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടായി. അബുദാബിയും ആക്രമണ ഭീഷണിയിലാണ്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതമായ കേന്ദ്രങ്ങളിലേയ്ക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സൗദി അറേബ്യയിലെ റിയാദിലും സൈനിക കേന്ദ്രത്തിലും സ്‌ഫോടനം ഉണ്ടായി. ആക്രമണം നടന്ന രാജ്യങ്ങളില്‍ മലയാളികളടക്കം ലക്ഷക്കണക്കിനു ഇന്ത്യക്കാരാണ് ഉള്ളത്. യുദ്ധം തുടങ്ങിയത് ഇവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page