ബദിയഡുക്ക, പിലാങ്കട്ടയില്‍ യുവാവ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിലാങ്കട്ടയില്‍ യുവാവിനെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉബ്രംകളയിലെ പരേതരായ രഘുരാമ-രാധ ദമ്പതികളുടെ മകന്‍ ചന്ദ്രശേഖര (30)യാണ് മരിച്ചത്.

ബദിയഡുക്കയില്‍ വെല്‍ഡിംഗ് ജോലി ചെയ്യുന്ന സഹോദരന്‍ ചന്ദ്രകാന്തയും ചന്ദ്രശേഖരയും മാത്രമാണ് വീട്ടില്‍ താമസം. ചന്ദ്രകാന്ത ജോലി കഴിഞ്ഞ് വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ വീട്ടില്‍ എത്തിയപ്പോഴാണ് സഹോദരനെ അടുക്കളയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


ടൈല്‍സ് ജോലിക്കാരനാണ് ചന്ദ്രശേഖര. വ്യാഴാഴ്ച മധൂരില്‍ നടന്ന ഒരു കല്യാണപരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മറ്റു സഹോദരങ്ങള്‍: രാധിക, ചന്ദ്രിക, രേണുക, ചന്ദ്രകല, ചന്ദ്രപ്രഭ, ചന്ദ്രഹാസ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page