കണ്ണൂർ :കണ്ണൂർ ജില്ല ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മന്ത്രി വീണ ജോർജിനെ അവിടെനിന്ന് ഡിസ്ചാർജ് ചെയ്തു. ഇനി വിദഗ്ധ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലഭ്യമാക്കും. മെഡിക്കൽ ബോർഡ് നിർദ്ദേശത്തെ തുടർന്നാണ് പരിയാരത്തു നിന്നു മന്ത്രിയെ ഡിസ്ചാർജ് ചെയ്തത് മന്ത്രി സ്വന്തം വാഹനത്തിൽ പുലർച്ചെ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു.മന്ത്രിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും രക്തസമ്മർദ്ദം സാധാരണ നിലയിയിലാണെന്നും ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്. അതേസമയം മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം വീണ്ടും അനുമതി തേടും. പ്രതിഷേധം നടന്ന സ്ഥലത്തെ ദൃശ്യങ്ങൾ പോലീസ് റെയിൽവേ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.







