കേരളാസ്റ്റോറി 2 വിന് പ്രദര്‍ശനാനുമതി; സ്റ്റേ നീക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: ‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. ദ് കേരള സ്റ്റോറി 2 സിനിമയ്ക്ക് കഴിഞ്ഞദിവസമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 15 ദിവസത്തേക്ക് പ്രദര്‍ശനാനുമതി തടഞ്ഞത്. ഇതിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടല്‍. വ്യാഴാഴ്ച രാത്രി അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് സുശ്രുത് എ. ധര്‍മാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും അടങ്ങിയ ബെഞ്ച് രണ്ടു മണിക്കൂറോളം വാദം കേട്ട ശേഷമാണ് സ്റ്റേ നീക്കിയത്.

ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് നീട്ടിക്കൊണ്ടും ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള റിവിഷന്‍ പെറ്റീഷനുമേല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും കഴിഞ്ഞദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് 15 ദിവസത്തേക്ക് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സ്റ്റേ ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page