ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്രായേൽ സന്ദർശനത്തിൽ. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന് ഇരു രാജ്യങ്ങളും ഒപ്പത്തിനൊപ്പം.
യുഎസ് -ഇറാൻ സംഘർഷം തുടരുന്നു. ഇറാനെതിരെയുള്ള അമേരിക്കൻ യുദ്ധ ഭീഷണി വർദ്ധിക്കുന്നു. ഇറാന്റെ എണ്ണ ടാങ്കർ യൂ എസ് സൈന്യം പിടിച്ചെടുത്തു. ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി നിർദേശം.
ലോകകപ്പിൽ ഇംഗ്ലണ്ട് പാകിസ്താനെ തോൽപ്പിച്ച് സെമി ഫൈനലിൽ എത്തി. ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി ഇംഗ്ലണ്ടിന് കരുത്തായി. ഇന്ന് നടക്കുന്ന ഇന്ത്യ സിംബ ബെ മത്സരം ഇന്ത്യയ്ക്ക് നിർണായകം. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു.
അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ച 5 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രസർക്കാർ നിരോധനം.
സംസ്ഥാന ആരോഗ്യ മന്ത്രിക്ക് എതിരെയുള്ള പ്രതിഷേധം സംസ്ഥാന വ്യാപകമായി സംഘർഷം. മന്ത്രിക്കെതിരെയുള്ള ആക്രമണം കെട്ടിച്ചമച്ചതെന്ന് വി ഡി സതീശൻ. ദൃശ്യങ്ങളിൽ അങ്ങനെയൊരു കയ്യേറ്റം കാണാനില്ലെന്ന് സതീശൻ
കേരള സ്റ്റോറി രണ്ടിനു ഹൈക്കോടതി വിലക്ക്. ഹർജികളിൽ തീർപ്പുണ്ടാകുന്നത് വരെ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കരുതെന്ന് കോടതി.
സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു രഹസ്യ വിവരങ്ങൾ പ്രചാരണ സന്ദേശമായതിനെതിരെ കോടതി. ഔദ്യോഗിക വിവരങ്ങൾ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റ മെന്നും കോടതി. രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ. കോൺഗ്രസ് നേതാക്കന്മാരുമായി കൂടിക്കാഴ്ച. വയനാട്ടിലെ കോൺഗ്രസ് ഭവന പദ്ധതിക്ക് തറക്കല്ലിടൽ.
മധ്യ -തെക്കൻ കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത. കാസർകോട്ട് ഇന്ന് നടക്കുന്ന പട്ടയമേളയിൽ, 30 വർഷമായി കൈവശമുള്ളതും കുടിൽ കിട്ടി താമസിക്കുന്നതുമായ സ്ഥലത്തിന് പട്ടയം അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ച സിപിഐ നേതാക്കൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം. നീതി ലഭിച്ചില്ലെങ്കിൽപട്ടയ വിതരണ വേദിയിലും പ്രതിഷേധിക്കുമെന്ന് കുടുംബം.
തൃക്കരിപ്പൂർ ബസ്റ്റാൻഡ് വൃത്തിയാക്കുന്നതിനിടെ ഹരിത കർമ്മ സേനയ്ക്ക് ഡയമണ്ട് ആഭരണം കളഞ്ഞു കിട്ടി.ഇത് ഉടമയ്ക്ക് നൽകാൻ നടപടി സ്വീകരിച്ച സേനാംഗങ്ങളുടെ നല്ല മനസ്സിനെ നാട് പ്രകീർത്തിക്കുന്നു. കാസർകോട് ജില്ലയിൽ ചൂട് വർദ്ധിക്കുന്നു.
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കാസർകോടിന്റെആയിശ സ്വർണമെഡൽ നേടി. മഞ്ചേശ്വരം സ്ഥാനാർത്ഥി പ്രശ്ന നത്തിൽ ബിജെപിയിൽ വിവാദം. ജില്ലാ പ്രസിഡന്റ് സ്ഥാനാർത്ഥിയാകണമെന്ന് ഒരു വിഭാഗം. സംസ്ഥാന നേതാക്കൾ മത്സരിക്കണമെന്ന് മറു വിഭാഗം.
ഉപ്പളയിൽ ലഹരി വിരുദ്ധ വാഹന പരിശോധന പോലീസ് ശക്തതമാക്കി.
അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രം വെടിക്കെട്ടപകടം അന്വേഷണം ക്രൈം ബ്രാഞ്ച് ഊർജ്ജിതമാക്കി. അപകടത്തിൽ പരിക്കേറ്റവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണത്തിന്റെ തടസ്സം നീക്കാൻ കളക്ടറുടെ നിർദ്ദേശം. നീലേശ്വരം നഗരസഭയുടെ ചില വാർഡുകളിൽ കുടിവെള്ളക്ഷാമം എന്ന് പരാതി






