കാഞ്ഞിരങ്ങാട് തിയ്യന്നൂര്‍ പി.പി രാഘവന്‍ അന്തരിച്ചു

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് തിയ്യന്നൂരിലെ പി.പി രാഘവന്‍ (84) അന്തരിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, കേരള അഡ്വക്കേറ്റ് ക്ലര്‍ക്ക് വെല്‍ഫയര്‍ ബോര്‍ഡ് മെമ്പര്‍, റബ്ബര്‍ മാര്‍ക്കറ്റിംഗ് സെസൈറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദീര്‍ഘകാലം തളിപ്പറമ്പ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടായും കെപിസിസി മെമ്പറായും പ്രവര്‍ത്തിച്ചിരുന്നു. തളിപ്പറമ്പ കോടതിയില്‍ അഭിഭാഷക ക്ലാര്‍ക്കായും കേരള അഡ്വക്കറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയായും സംസ്ഥാനപ്രസിഡണ്ടായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ടി പി പത്മിനി, മക്കള്‍: ടി.പി സുമേഷ് (എ.സി.പി. കോഴിക്കോട് സിറ്റി കണ്‍ടോള്‍റും,), ദീപ പിപി. ജാമാതാക്കള്‍ : കെ. വിജയന്‍, പി.പി ഷിജിന. സഹോദരങ്ങള്‍: പി.പി. ലീല, പി.പി ബാലകൃഷ്ണന്‍, പി.പി ശാന്ത, പരേതനായ പി.പി കരുണാകരന്‍, പി.പി. ഗംഗാധരന്‍. സംസ്‌കാരം തീയ്യന്നൂര്‍ പൊതു ശ്മശാനത്തില്‍ വൈകുന്നേരം 05.30ന്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

You cannot copy content of this page