ജെറുസലേം:ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ഇസ്രയേൽ നൽകിയ രാജകീയ സ്വീകരണത്തിന് മറുപടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രണ്ട് ജനാധി പത്യ രാജ്യങ്ങളുടെ ഊഷ്മളത എടുത്തു കാട്ടുന്ന അപൂർവ്വവും രാജകീയോചിതവുമായ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി മോഡി. 140 കോടി ഇന്ത്യക്കാരുടെ ആവേശത്തിന്റെയും ആദരവിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശം ഇസ്രയേലിന് അദ്ദേഹം സമ്മാനിച്ചു. ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന അംഗീകാരത്തിന് അവസരം നൽകിയ ഇസ്രയേലിനെ അദ്ദേഹം അഭിനന്ദിച്ചു. ഭീകരതയെ ന്യായീകരിക്കാൻ ഒന്നിനും കഴിയില്ലെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു.ഇന്ത്യയും ഏറെക്കാലം ഭീകരതയുടെ വേദന സഹിച്ചു. ഇസ്രായേലിനെ പോലെ ഭീകരതയോടു വിട്ടുവീഴ്ചയില്ലാത്ത ഉറച്ച സമീപനമാണ് ഇന്ത്യക്കുള്ളത്. ശാശ്വത സമാധാനവും ,പ്രാദേശിക സുസ്ഥിരത യും ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകുന്നു.ഇന്ത്യ -ഇസ്രായേൽ സഖ്യം രക്തം കൊണ്ടും ത്യാഗം കൊണ്ടും അടയാളപ്പെടുത്തിയതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്താനും പ്രാദേശിക – ലോക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ വിനിമയം ചെയ്യാനും ഉള്ള ശ്രമമാണ് ഇത്.പുതിയ ലക്ഷ്യം, തന്ത്രപരമായ പങ്കാളിത്തം, ഭാവിയിലേക്കുള്ള കാഴ്ചപ്പാട് എന്നിവയിലുള്ള സമർപ്പണ ഈ സഖ്യം എന്ന് അദ്ദേഹം പറഞ്ഞു. പരസ്പരപങ്കാളിത്തം,ശാസ്ത്ര സാങ്കേതിക സഹകരണം, സുരക്ഷാപ്രവർത്തനം,കൃഷി,ജല മാനേജ്മെന്റ്,വാണിജ്യം എന്നീ മേഖലകളിൽ പരസ്പരപങ്കാളിത്തം ശക്തിപ്പെടുത്തുംi പ്രധാനമന്ത്രിനരേന്ദ്ര മോഡിയെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വാനോളം പ്രശംസിച്ചു. മോഡി സുഹൃത്താണ്.അതിനേക്കാൾ സഹോദരനുമാണ്.അത് പറഞ്ഞുടനെഅദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചു. വിശിഷ്ഠതിഥികൾ ഹസ്ഥർവം മുഴക്കി. ഒരു പ്രധാനമന്ത്രിക്ക് വിദേശത്തുനിന്ന് കിട്ടാവുന്ന ഏറ്റവും വലിയ സ്വീകരണമാണ് മോഡിക്ക് ഇസ്രായേൽ സമ്മാനിച്ചത്.സന്ദർശനം വ്യാഴാഴ്ച യും തുടരും. നിരവധി പരസ്പര കരാറുകൾ ഒപ്പുവച്ചേക്കും.







