സൗദിയിൽ ഉംറ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

റിയാദ് :ഉംറ തീർത്ഥാടകർ ‘ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി ഷീബ , ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മായിൽ എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ ഉച്ചയോടെ ആയിരുന്നു അപകടം. ഹോത്ത ബെനി തമീയിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ പുറപ്പെട്ട മലയാളി ഗ്രൂപ്പിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കിടെ ബസിൻ്റെ ബ്രേക്ക് തകരാറായിരുന്നു. വഴിക്ക് വർക്ക് ഷോപ്പിൽ നിറുത്തി അറ്റകുറ്റപ്പണിക്കു ശേഷം യാത്ര തുടരുന്നതിനിടയിൽ ബസിന്റെ പിന്നിലെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെത്തുടർന്നു നിയന്ത്രണംവിട്ട ബസ് എതിർഭാഗത്തെ റാമ്പിൽ ഇടിച്ച് കയറി മറിയുകയായിരുന്നു. ബസ്സിൽ നിന്ന് ഷീബയും ഇസ്മയിലും തെറിച്ചുവീണു. രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു . ബസിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. യാത്രക്കാർ ഉറക്കത്തിലായിരുന്നു. തകർന്ന ബസിന്റെ വിടവിലൂടെയാണ് അവർ പുറത്തുവന്നത് ’50 വോളം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. ഭൂരിഭാഗം പേർക്കും പരിക്കേറ്റു. ഇന്ത്യക്കാർക്ക് പുറമേ ബംഗ്ലാദേശുകാരും ബസ്സിൽ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page