യാത്രയ്ക്കിടയില്‍ അടിവസ്ത്രങ്ങള്‍ തീര്‍ന്നുപോയാല്‍ എന്തുചെയ്യും? ഇന്‍ഫ്‌ളുവന്‍സര്‍ പങ്കുവെച്ച അനുഭവം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

മുംബൈ: ഒരു യാത്ര ചെയ്യുമ്പോള്‍ പലരും ആവശ്യമുള്ള വസ്ത്രങ്ങള്‍ കരുതാറുണ്ട്. അത് ഏത് തരം വസ്ത്രമായാലും. മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് പലരും യാത്രയ്ക്ക് ഒരുങ്ങുന്നത്. അപ്പോള്‍ അതിനുവേണ്ട കാര്യങ്ങളെല്ലാം ഒരുക്കുകയും ചെയ്യും. അമേരിക്കന്‍ ഇന്‍ഫ്‌ളുവന്‍സര്‍ ടാരാ വുഡ്കോക്‌സ് പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. യാത്രയ്ക്കിടെ അടിവസ്ത്രങ്ങള്‍ തീര്‍ന്നുപോയാല്‍ എന്തുചെയ്യും എന്ന ചോദ്യവുമായാണ് അവര്‍ വീഡിയോ പങ്കുവച്ചത്. അതിന് അവര്‍ ഒരു പ്രതിവിധിയും പറയുന്നുണ്ട്. അത് കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അടിവസ്ത്രങ്ങള്‍ തീര്‍ന്നുപോയാല്‍ വിഷമിക്കേണ്ടതില്ലെന്നും ഹോട്ടല്‍ മുറികളിലെ കോഫി മേക്കറിനുള്ളില്‍ അടിവസ്ത്രം ഇട്ട് ‘ബ്രൂ’ ബട്ടണ്‍ അമര്‍ത്തിയാല്‍ തിളച്ച വെള്ളത്തില്‍ അത് വൃത്തിയാകുമെന്നാണ് ഇവര്‍ പറയുന്നത്. കോഫി പൗഡര്‍ ഇടുന്ന ഭാഗത്ത് അടിവസ്ത്രം ചുരുട്ടി വെച്ച് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനും ഇന്‍ഫ്‌ളുവന്‍സര്‍ നിര്‍ദ്ദേശിക്കുന്നു.

‘നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ആവശ്യത്തിന് അടിവസ്ത്രം ഇല്ലെങ്കില്‍ പേടിക്കേണ്ട. എല്ലാ മുറിയിലും കോഫി പോട്ട് ഉണ്ടാകും. അതിനുള്ളില്‍ വസ്ത്രം വെച്ച് ബട്ടണ്‍ അമര്‍ത്തിയാല്‍ തിളച്ച വെള്ളം അതിലൂടെ കടന്നുപോകും. ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ സുഹൃത്താണ് തനിക്ക് ഈ ബുദ്ധി പറഞ്ഞുതന്നത്’ എന്നും ഇന്‍ഫ്‌ളുവന്‍സര്‍ വീഡിയോയില്‍ പറയുന്നു.

വീഡിയോ വൈറലായതോടെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇത് മര്യാദയില്ലാത്ത പ്രവര്‍ത്തിയാണെ ന്നും ഹോട്ടല്‍ അധികൃതര്‍ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് പലരുടേയും ആവശ്യം. ‘ഇനി ഒരിക്കലും ഹോട്ടലിലെ കോഫി മേക്കര്‍ ഉപയോഗിക്കില്ല’ എന്ന് വീഡിയോ കണ്ടശേഷം പലരും പ്രതികരിച്ചു.

സിങ്കില്‍ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുന്നതിന് പകരം എന്തിനാണ് ഇത്രയും വൃത്തിഹീനമായ രീതി പരീക്ഷിക്കുന്നത്. യാത്ര ചെയ്യുമ്പോള്‍ കടയില്‍ നിന്ന് കൂടുതല്‍ വാങ്ങുന്നതിന് പകരം ഇത്തരം മോശം പ്രവര്‍ത്തി ചെയ്യുന്നതിനെ പലരും വിമര്‍ശിച്ചു.

വീഡിയോയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ താന്‍ പറഞ്ഞത് ഒരു തമാശയാണെന്നും തന്റെ സുഹൃത്ത് ഒരിക്കലും ഈ രീതി പരീക്ഷിച്ചിരുന്നില്ലെന്നും മറ്റൊരു വീഡിയോയിലൂടെ ഇന്‍ഫ്‌ളുവന്‍സര്‍ അറിയിച്ചു. ഇതിനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നു.

നിങ്ങള്‍ക്ക് നല്ലരീതിയില്‍ കള്ളം പറയാന്‍ പോലും അറിയില്ലെന്നും ‘പൊതു ഹോട്ടല്‍ കോഫി മേക്കറുകളില്‍ ആളുകളോട് അവരുടെ വൃത്തികെട്ട അടിവസ്ത്രങ്ങള്‍ ഇടാന്‍ പറയുന്നത് നിങ്ങള്‍ക്ക് രസകരമാണോ എന്നുംആളുകള്‍ ആരാഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page