വലിയങ്ങാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണു; ആര്‍ക്കും പരിക്കില്ല

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണു. ഭാഗ്യം കൊണ്ട് ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച രാവിലെയാണ് സംഭവം. തൊഴിലാളികള്‍ ജോലിക്ക് പോയിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. 30 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ഇടിഞ്ഞത്. ഇവിടെ ഒമ്പത് തൊഴിലാളികള്‍ താമസിക്കുന്നതായി കെട്ടിടം ഉടമ പറഞ്ഞു. വര്‍ഷം തോറും അറ്റകുറ്റ പണികള്‍ നടത്താറുണ്ടെന്നും കാലപ്പഴക്കമല്ല അപകടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

വലിയങ്ങാടിയില്‍ കഴിഞ്ഞദിവസമാണ് ഉപയോഗശൂന്യമായ കെട്ടിടം തകര്‍ന്ന് നാലുപേര്‍ മരിച്ചത്. സ്ഥലത്ത് 16 കെട്ടിടങ്ങള്‍ ഇത്തരത്തില്‍ അപകടാവസ്ഥയില്‍ ഉണ്ടെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page