കുഞ്ഞി വളപ്പ് തറവാട് വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് പെരിയ ഒരുങ്ങി; കലവറ നിറയ്ക്കല്‍ മറ്റന്നാള്‍

കാസര്‍കോട്: പെരിയ, കുഞ്ഞിവളപ്പ് തറവാട് ശ്രീ വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോത്സവം ഫെബ്രുവരി 27മുതല്‍ മാര്‍ച്ച് 1വരെ നടക്കും. 27ന് രാവിലെ 10.49ന് കലവറ നിറയ്ക്കല്‍. ഉച്ചക്ക് 12ന് അന്നദാനം. വൈകിട്ട് 7ന് കൈവീത്. തുടര്‍ന്ന് ശ്രീ വയനാട്ടുകുലവന്‍ തെയ്യം കൂടല്‍ തോറ്റം, തുടര്‍ന്ന് തറവാട് തെയ്യം കൂടല്‍. വിഷ്ണുമൂര്‍ത്തി, പൊട്ടന്‍ തെയ്യം, പന്നിക്കുളത്ത് ചാമുണ്ഡി തോറ്റങ്ങളും ഉണ്ടാകും. 28ന് പുലര്‍ച്ചെ പൊട്ടന്‍ തെയ്യം, പന്നിക്കുളത്ത് ചാമുണ്ഡി,രാവിലെ 11മണിക്ക് വിഷ്ണു മൂര്‍ത്തി തെയ്യീ. വൈകിട്ട് 4ന് കാര്‍ന്നോന്‍ തെയ്യത്തിന്റെയും 6ന് കോരച്ചന്‍ തെയ്യത്തിന്റെയും വെള്ളാട്ടം.രാത്രി 9മണിക്ക് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടവും ബപ്പിടല്‍ ചടങ്ങും. 11ന് വിഷ്ണു മൂര്‍ത്തി തോറ്റം, 12ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. മാര്‍ച്ച് 1ന് രാവിലെ 9ന് കാര്‍ന്നോന്‍ തെയ്യം, 10ന് കോരച്ചന്‍ തെയ്യം, 11ന് കണ്ടനാര്‍ കേളന്‍ തെയ്യം, ഉച്ചക്ക് 12ന് അന്നദാനം.വൈകിട്ട് 3ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കല്‍ ചടങ്ങും. തുടര്‍ന്ന് വിഷ്ണു മൂര്‍ത്തിയുടെ പുറപ്പാട്, പെരിയ തറവാട്ടിലേക്ക് തെയ്യങ്ങളുടെ എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും. രാത്രി 10ന് മറ പിളര്‍ക്കല്‍.തുടര്‍ന്ന് കൈ വീത് ചടങ്ങോടെ മഹോത്സവം സമാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയകാലത്തെ ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റ്ര ഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചു; മറ്റൊരു കല്യാണത്തിനു അനുവദിക്കില്ലെന്നു ഭീഷണി, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ ചെറുവത്തൂർ സ്വദേശിക്കും പിതാവിനുമെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

You cannot copy content of this page