തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപ കൂടി 14,840 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന്‍ വില 80 രൂപ കൂടി 1,18,720 രൂപയിലെത്തി. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യുഎസ് ഇറാന്‍ സംഘര്‍ഷ ഭീതിയും യുഎസ് ഫെഡ് പലിശ നിരക്ക് മാറ്റത്തിലെ അനിശ്ചിതാവസ്ഥയും കണക്കിലെടുത്ത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുവ നീക്കങ്ങളും നിക്ഷേപകരെ സ്വാധീനിച്ചു. ഇതാണ് വില വര്‍ധിക്കാനുള്ള പ്രധാന കാരണം.
ജനുവരി 29 നാണ് സംസ്ഥാനത്ത് റെക്കോര്‍ഡ് സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് സ്വര്‍ണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില.






