ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; വെള്ളരിക്കുണ്ട് സ്വദേശിയുടെ 87,31,000 രൂപ സ്വാഹ

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രോഡിംഗ് വഴി വലിയ വൻ ലാഭം വാഗ്ദാനം ചെയ്ത് 87,31,000 രൂപ തട്ടിയെടുത്തതായി പരാതി. വെള്ളരിക്കുണ്ട്, തവളക്കുണ്ടിലെ ജനാര്‍ദ്ദനന്റെ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2025 ഡിസംബര്‍ 18 മുതല്‍ 2026 ഫെബ്രുവരി 16 വരെയുള്ള ദിവസങ്ങളിലായി ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴി ബന്ധപ്പെട്ട് അമിതലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പലതവണകളായി വിവിധ അക്കൗണ്ടുകളിലേയ്ക്ക് 87,04,000 രൂപ അയപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അതിനുശേഷം 27,000 രൂപ മാത്രം തിരികെ അക്കൗണ്ടിലേയ്ക്ക് അയച്ചു കിട്ടിയതെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. പിന്നീടാണ് തട്ടിപ്പാണെന്നു മനസ്സിലായി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page