പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും തൂങ്ങിമരിച്ച നിലയില്‍

ജാര്‍ഖണ്ഡ്: പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും കാമുകനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. സോണി കുമാരി (16), രമേഷ് ബറൈക്ക് എന്നിവരാണ് മരിച്ചത്.

വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇവരുടെ ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ശനിയാഴ്ച സോണി മെട്രിക്കുലേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാനായി ബസിയയിലെത്തിയിരുന്നു. പരീക്ഷ കഴിഞ്ഞശേഷം കൂട്ടിക്കൊണ്ടുപോകാനായി അച്ഛനും സ്‌കൂളില്‍ എത്തി. എന്നാല്‍ സോണി കാമുകനൊപ്പം സ്‌കൂളില്‍നിന്നു മടങ്ങി.

പിന്നാലെ വീട്ടുകാര്‍ വ്യാപക തിരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് ഗ്രാമവാസികള്‍ ഇരുവരെയും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

ജീവനൊടുക്കുന്നതിന് മുമ്പ് യുവാവ് പകര്‍ത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തൂങ്ങിമരിക്കുന്നതിന് മുമ്പ് ഇരുവരും കീടനാശിനി കഴിച്ചെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കുടുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തി വരികയാണെന്നു പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page