ബദിയഡുക്ക, ബേളയില്‍ കോഴിപ്പോര്; ഏഴ് അങ്കവാലന്മാരുമായി ഏഴ് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബേളയിലെ കോഴി അങ്കകേന്ദ്രത്തില്‍ ബദിയഡുക്ക പൊലീസിന്റെ മിന്നല്‍ പരിശോധന. ഏഴു അങ്കക്കോഴികളെയും 3,400 രൂപയുമായി ഏഴുപേരെ കയ്യോടെ പിടികൂടി കേസെടുത്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെ എസ് ഐ സവ്യസാചിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കോഴി അങ്കം നടക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘമെത്തി സ്ഥലം വളഞ്ഞത്.
ബേള, വിഷ്ണുമൂര്‍ത്തി നഗറിലെ ബി അനില്‍ കുമാര്‍ (28), ബേളയിലെ ഡി ഉദയകുമാര്‍ (40), പുത്തിഗെ, കിന്നിമജലിലെ നാരായണ(42), ബേള, കുമാരമംഗലം ഹൗസിലെ പി രവിരാജ് (37), വിഷ്ണുമൂര്‍ത്തി നഗര്‍, നിത്യാനന്ദ നിലയത്തില്‍ നാരായണ റൈ(42), ബേള, ചൗക്കാറു ഹൗസിലെ ബി അക്ഷയ് (34) എന്നിവരാണ് പിടിയിലായത്. ഇവരെ നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page