ബെസ്റ്റ് എംപ്ലോയി അവാര്‍ഡ് ഡിവൈ എസ് പി സിബി തോമസിനും എസ് ഐ മോഹനനും; ഒരേ ഓഫീസിലെ രണ്ടുപേര്‍ക്ക് ഒന്നിച്ച് പുരസ്‌ക്കാരം ലഭിക്കുന്നത് അപൂര്‍വ്വം

തിരുവനന്തപുരം: സംസ്ഥാന ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബെസ്റ്റ് എംപ്ലോയി അവാര്‍ഡ് ഡിവൈ എസ് പി സിബി തോമസിനും എസ് ഐ സി മോഹനനും. കാസര്‍കോട് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പിയാണ് സിബി തോമസ്. ഇതേ ഓഫീസിലാണ് എസ് ഐ മോഹനനും ജോലി ചെയ്യുന്നത്. ഒരേ ഓഫീസില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍ക്ക് ഒരേ അവാര്‍ഡ് ഒരേ വേദിയില്‍ ലഭിക്കുന്നത് അപൂര്‍വ്വ സംഭവമാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
തിങ്കളാഴ്ച തിരുവനന്തപുരം, തൈക്കാട്, പൊലീസ് ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖര്‍ ഇരുവർക്കും അവാര്‍ഡ് സമ്മാനിച്ചു. ഇന്റലിജന്‍സ് മേധാവി എ ഡി ജി പി പി വിജയന്‍ , ട്രെയിനിംഗ് ഐ ജി ലക്ഷ്മണ, പുട്ട വിമലാദിത്യ ഐ പി എസ്, ശ്യാംസുന്ദര്‍, ഐ പി എസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page