ഇരിയണ്ണി കൈലാസ് ഓഡിറ്റോറിയം മാനേജര്‍ ചന്ദ്രന്‍ കിണറ്റില്‍ വീണു മരിച്ചു

ബോവിക്കാനം: മുണ്ടക്കൈ കെ കെ വളപ്പിലെ ചന്ദ്രന്‍ (45) കിണറ്റില്‍ വീണു മരിച്ചു. ഇരിയണ്ണി കൈലാസ് ഓഡിറ്റോറിയം മാനേജരാണ്. ജോലികഴിഞ്ഞു കവുങ്ങിന്‍ തോട്ടത്തില്‍ വെള്ളമടിക്കുന്നതിനു പമ്പ് ഓണാക്കുന്നതിനിടയില്‍ കാല്‍ തെറ്റി കിണറ്റില്‍ വീഴുകയായിരുന്നുവെന്നു പറയുന്നു.
വിവരമറിഞ്ഞെത്തിയവര്‍ പടവുകളില്ലാത്ത കിണറ്റില്‍ നിന്ന് ചന്ദ്രനെ കരക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 30 മീറ്ററോളം ആഴം കിണറിനുണ്ട്. പരേതനായ നാരായണന്‍ നായരാണ് പിതാവ്. മാതാവ്: കാര്‍ത്യായനി. ഭാര്യ: രേഷ്മ(അധ്യാപിക). മക്കള്‍: ശിവന്യ, ശിവധ്യാന്‍. സഹോദരന്‍: ഗംഗാധരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page