കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് 3 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചുമട്ടുതൊഴിലാളികളായ ജബ്ബാര്‍, അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റനിലയില്‍ അഞ്ചു പേരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് ജബ്ബാറും, അഷ്‌റഫും, ബഷീറും മരിച്ചത്. ബീച്ചിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടമാണ് തകര്‍ന്നുവീണത്. കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടം അപകടാവസ്ഥയിലായിരുന്നു. എന്നാല്‍ ഇക്കാര്യം സൂചിപ്പിക്കുന്ന ഒരു ബോര്‍ഡുപോലും സ്ഥാപിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്.

പഴയ കെട്ടിടത്തിലാണ് ചുമട്ടുതൊഴിലാളികള്‍ ഇടവേളകളില്‍ വിശ്രമിക്കാനെത്തുന്നത്. ഇവരാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വീഴ്ചകള്‍ പരിശോധിക്കുമെന്നും അപകടാവസ്ഥയിലുള്ള കെട്ടിടത്തിലേക്ക് ആള്‍ക്കാര്‍ പ്രവേശിക്കുന്നത് തടയുമെന്നും മേയര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page