ന്യൂഡൽഹിയിൽ നടന്ന ആഗോള എഐ. ഉച്ചകോടി ഡൽഹി പ്രമേയം അംഗീകരിച്ചു കൊണ്ട് പിരിഞ്ഞു. ലോകമെമ്പാടും സുരക്ഷിതവും വിശ്വസനീയവുമായ നിർമ്മിത ബുദ്ധി ഉറപ്പാക്കണമെന്നു പ്രമേയം ആഹ്വാനം ചെയ്തു. ഇന്ത്യ ഉൾപ്പെടെ 88 രാജ്യങ്ങൾ പ്രമേയത്തിൽ ഒപ്പിട്ടു.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്നാണ് ഇത്. പത്തനംതിട്ട ,കോട്ടയം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇടുക്കി ജില്ലാ കളക്ടറെ സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായും തിരുവനന്തപുരം മികച്ച കളക്ടറേററായും തിരഞ്ഞെടുത്തു.
കേരളത്തിലെ വോട്ടർമാരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ2.69 കോടി. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ . ഏറ്റവും കുറവ് എറണാകുളത്ത് .
2026 മാർച്ച് 31നകം ഇന്ത്യയിൽ നിന്ന് മാവോ വാദം പൂർണമായും ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ആവർത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രസീൽ പ്രസിഡൻറും നിർണായക കരാറുകൾ ഒപ്പുവച്ചു.
2026 ൽ മാലിന്യ സംസ്കരണ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് സുപ്രീംകോടതി എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.
സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ന് രാജ്യത്തെ പൊതു- സ്വകാര്യ മേഖലകൾക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു .
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ് ആഗോള ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി.
ഫലസ്തീൻ അഭ്യർത്ഥി ക്യാമ്പുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.
സൂപ്പർ എട്ടു പോരാട്ടത്തിൽ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദിൽ ‘രാത്രി 7 മണിക്കാണ് മത്സരം . ഐ എസ് എൽ സീസണിലെ ആദ്യത്തെ ജയം നേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും.
ഇന്ത്യയിൽ പുതിയ തലമുറയ്ക്ക് എ ഐ അധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നത് സർക്കാരിൻറെ മുൻഗണനയാണെന്ന്കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു .
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ 15 ശതമാനം താൽക്കാലിക തീരുവ പ്രാബല്യത്തിൽ വന്നു. ഇത് 180 ദിവസത്തേക്ക് ആയിരിക്കും തുടരുക. ഇതിനോടുള്ള ഇന്ത്യയുടെ പ്രതികരണങ്ങൾ രാഷ്ട്രീയ ചർച്ചകളിൽ പ്രധാനമാണ്.
കൊച്ചിയിലെ മെട്രോയിൽ ഒരാഴ്ചയായി കുടുങ്ങിക്കിടന്ന പൂച്ചയെ അതി സാഹസികമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തി.
ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം അതിരുവിടുന്നുവെന്നു സിപിഎം ആരോപിച്ചു .കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യൂത്ത് കോൺഗ്രസ് മന്ത്രിക്കെതിരെ സമരത്തിലാണ് . ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടയിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചുകയറി വാതിലിനു മുന്നിൽ റീത്തു വെച്ചു. കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു. വിഷയത്തിൽ കൃത്യമായ നടപടിയെടുത്തുവെന്നും പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. കത്രിക കുടുങ്ങിയ വീട്ടമ്മ ഉഷ ജോസഫിന്റെ ശാസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.
പ്രകൃതിക്ഷോഭ ദുരന്തബാധിതർക്ക് കൽപ്പറ്റ എസ്റ്റേറ്റിൽ നിർമ്മിച്ച ടൗൺഷിപ്പിലെ 178 വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. താക്കോൽദാനം 25ന് .
വിവിധ മേഖലകളിൽ മികവ് തെളിയിച്ച 11 വനിതകൾക്ക് കൊച്ചിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ദേവി അവാർഡുകൾ സമ്മാനിച്ചു.
പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള മിന്നൽ മാജിക് ബ്രാണ്ടിയുടെ ഉൽപാദനം ആരംഭിച്ചു. അടുത്തമാസം ഒന്നു മുതൽ വിപണിയിൽ എത്തും.
അന്തരീക്ഷത്തിൽ ചൂട് കൂടുന്നതിനാൽ ഉച്ചസമയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്.
കാസർകോട് ജില്ല ക്ഷേത്ര ഉത്സവങ്ങളുടെ ആഘോഷ തിമിർപ്പിലാണ് . പുലിക്കുന്ന് ശ്രീ ഐവർ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഗണപതി ഹോമത്തോടെ രാവിലെ ആരംഭിക്കും. 27 വരെയാണ് കളിയാട്ടം. കാടങ്ങോട് മാക്കം ഭഗവതി ക്ഷേത്രം തെയ്യം ഇന്നും നാളെയും നടക്കും.
മഞ്ചേശ്വരത്ത് ഇൻഷുറൻസ് ഏജന്റിനെ പോലീസ് എന്ന വ്യാജ ഗുണ്ട സംഘം കാറിൽ തട്ടി കൊണ്ടുപോയതായി പരാതി. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു അനധികൃതമായി ചെങ്കല്ല് കടത്തിയ മൂന്നു ലോറികൾ പോലീസ് പിടികൂടി.
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കാസർകോട് ബേക്കലിലേക്ക് ബോട്ടിൽ എത്താവുന്ന മലബാർ ജലപാതയുടെ ആദ്യഘട്ട ഉദ്ഘാടനം 26ന് നടക്കും.മഞ്ചേശ്വരം അതിർത്തി വഴി കടത്താ ൻ ശ്രമിച്ച നിരോധിത ലഹരി വസ്തുക്കളുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.
കർണാടകയിൽ നിന്നുള്ള ലഹരി കടത്ത് തടയാൻ അതിർത്തിയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. തലപ്പടി അതിർത്തിയിൽ വാണിജ്യനികുതി പരിശോധന മൂലം ലോറികളുടെ നീണ്ടനിര രൂപപ്പെടുന്നു.
മഞ്ചേശ്വരം പഞ്ചായത്തിന്റെ ചില തീര മേഖലകളിൽ വേനലിനെത്തുടർന്ന് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു . ടാങ്കുകളിൽ വെള്ളം എത്തിക്കണമെന്ന് നാട്ടുകാർ.






