തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടു; മുഖത്ത് ടേപ്പ് ഒട്ടിച്ചനിലയില്‍

ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ(83)
കൊടൈക്കനാലിലെ ബംഗ്ലാവില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ജീവനക്കാര്‍ക്ക് നേരെയും ആക്രമണം നടന്നു. ജീവനക്കാരെ കസേരയില്‍ കെട്ടിയിട്ടശേഷമാണ് കൊലപാതകമെന്നാണ് സൂചന. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം കസേരയില്‍ മുഖത്ത് ടേപ്പ് ഒട്ടിച്ചനിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

ബംഗ്ലാവ് വിനോദ സഞ്ചാരികള്‍ക്ക് താമസത്തിന് നല്‍കാറുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസം അഞ്ചുപേര്‍ ബംഗ്ലാവില്‍ താമസിച്ചിരുന്നു. ഇവരാണ് കൊല ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ സിസിടിവി ഹാര്‍ഡ് ടിസ്‌ക്കുകള്‍ മോഷണം പോയതായി കണ്ടെത്തി. അലമാരയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടു. മോഷണം നടത്തുന്നതിനിടെ കൊല ചെയ്യപ്പെട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നു.

പ്രതികാര കൊലപാതകമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിഷ്ണു പ്രിയയുടെ കാമുകന്‍ പ്രഭാകരന്റെ മരണവുമായി ബന്ധപ്പെട്ട് സൂര്യനാരായണനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടുള്ള പ്രതികാരമാണോ കൊലയ്ക്ക് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page