വിജ്ഞാന വികസന സദസ്സിൽ കാട്ടുപന്നി ആക്രമണം: മൂന്നുപേർ ആശുപത്രിയിൽ
നീലേശ്വരം :വായന ശാലയുടെ നേതൃത്വത്തിൽ നടക്കുകയായിരുന്ന വിജ്ഞാന വികസന സദസ്സിനിടെ ഓർക്കാപ്പുറത്തു ണ്ടായ കാട്ടുപന്നി ആക്രമണത്തിൽ വായനശാല സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേ റ്റു. ഞായറാഴ്ച വൈകകിട്ടു 6 .30വോ ടെയാണ് സംഭവം.ചായ്യോത്ത് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന എം ജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നടന്നു വരികയായിരുന്ന വിജ്ഞാന വികസന സദസിന്റെ സമാപനയോഗത്തിൽ നന്ദി പറയുന്നതിനിടെയാണ് കാട്ടുപന്നി അക്രമം ഉണ്ടായത്.ആക്രമണത്തിൽ വായനശാല സെക്രട്ടറി പി ബാബുരാജൻ മാസ്റ്റർ,വായനശാല അംഗങ്ങളായ അപ്പു മാസ്റ്റർ,വി അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ ബാബുരാജൻ …
Read more “വിജ്ഞാന വികസന സദസ്സിൽ കാട്ടുപന്നി ആക്രമണം: മൂന്നുപേർ ആശുപത്രിയിൽ”