നാല്‍ത്തടുക്കയിലെ 24കാരി ജസീല ജീവനൊടുക്കിയത് എന്തിന്? മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ നിര്‍ണ്ണായക വിവരങ്ങള്‍; വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: മുളിയാര്‍, പൊവ്വല്‍ ബെഞ്ച് കോടതിക്കു സമീപത്തെ ഗള്‍ഫുകാരന്റെ ഭാര്യ ആലമ്പാടി നാല്‍ത്തടുക്കയിലെ ജസീല (24) വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം തുടങ്ങി.
രണ്ടു ചെറിയ കുട്ടികളുടെ മാതാവായ ജസീല ഫെബ്രുവരി 15നാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആദ്യം ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.
കടുത്ത മാനസിക പ്രയാസത്തിലായിരുന്നു ജസീലയെന്നു പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ജസീലയുടെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന ഒരു സ്വര്‍ണ്ണ മോഷണ പരാതിയില്‍ തന്റെ പേര് വലിച്ചിഴക്കുകയും അത് വലിയ മാനസിക വിഷമം ഉണ്ടാക്കിയെന്നും യുവതി മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ ഉള്ളതായി സൂചനയുണ്ട്.
എന്നാല്‍ മോഷണസംഭവത്തിലെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. പരാതി രജിസ്റ്റര്‍ ചെയ്ത ശേഷം യുവതിയെ ആദൂര്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. പരാതിയില്‍ പറയുന്നതു പോലെ സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്നു പറയുന്ന സംഭവത്തില്‍ ജസീലയ്ക്ക് എന്തെങ്കിലും ബന്ധം ഉണ്ടെന്നു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ മോഷണം സംബന്ധിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതേ സമയം വിഷം കഴിക്കുന്നതിനു മുന്നോടിയായി ജസീല ഒരു വീഡിയോ പുറത്തു വിട്ടതായും പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നാല്‍ത്തടുക്കയിലെ 24കാരി ജസീല ജീവനൊടുക്കിയത് എന്തിന്? മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ നിര്‍ണ്ണായക വിവരങ്ങള്‍; വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി

You cannot copy content of this page