കാസര്‍കോട്: എഐ കമ്പനികളില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടിലാഭം ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി വയോധികന്റെ 27,14,000 രൂപ തട്ടിയെടുത്തതായി പരാതി. കുമ്പള, അനന്തപുരം ടെമ്പിള്‍ റോഡിലെ ബാബു നായികിന്റെ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
2025 ജൂണ്‍ മാസം മുതല്‍ 2026 ജനുവരി 26 വരെയുള്ള കാലയളവില്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. ട്രേഡ് ഗ്രിപ്പ് എന്ന ട്രേഡിംഗ് കമ്പനിയാണ് എന്നും എഐയില്‍ വിവിധ കമ്പനികളില്‍ പണം നിക്ഷേപിച്ചാല്‍ നല്ല ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തതെന്നു പരാതിയിൽ കൂട്ടിച്ചേർത്തു. അതേസമയം ഇത്തരം വാഗ്ദാനങ്ങളിൽ വിശ്വസിക്കരുതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സൈബര്‍ പൊലീസ് നിരന്തരം ബോധവല്‍ക്കരണം നടത്തുന്നുണ്ട്.






