വ്യവസായ സൗഹൃദം: കേരളം രാജ്യത്ത് ഫസ്റ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യവസായ സൗഹൃദരംഗത്ത് കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായികളെ അഭിനന്ദിച്ചു. ഇത്രകാലം ഈ രംഗത്ത് രാജ്യത്ത് കേരളം ഏറ്റവും പിന്നിലായിരുന്നു. 28-ാം സ്ഥാനത്ത്. ആ സ്ഥിതിയില്‍ നിന്നു കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചതില്‍ കേരളത്തിലെ വ്യവസായികള്‍ വഹിച്ച പങ്കിനെ മുഖ്യമന്ത്രി ശ്‌ളാഘിച്ചു. ഈ മുന്നേറ്റത്തോടൊപ്പം സംസ്ഥാനത്തിന്റെ വ്യാവസായിക കുതിച്ചു ചാട്ടത്തിന് നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ലഭിച്ചത് മുഖ്യമന്ത്രി എടുത്തുകാട്ടി. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ നിക്ഷേപകരുടെയും സ്വന്തം നാടായിരിക്കുന്നു-മുഖ്യമന്ത്രി അനുസ്മരിച്ചു. രാജ്യത്തിന്റെ വ്യവസായ ഹബ്ബാകാനുളള കേരളത്തിന്റെ യാത്രയില്‍ ഓരോ സംരംഭകനൊപ്പവും സംസ്ഥാന സര്‍ക്കാരുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

You cannot copy content of this page