സി പി സി ആര്‍ ഐക്കു മുന്നില്‍ ദേശീയപാതയ്ക്ക് ഫുട് ഓവര്‍ ബ്രിഡ്ജ് അനുവദിച്ചു

കാസര്‍കോട്: ദേശീയപാതയില്‍ സി പി സി ആര്‍ ഐക്കു തൊട്ടു മുന്നില്‍ ഫുട്ഓവര്‍ ബ്രിഡ്ജ് അനുവദിച്ചു.
പ്രധാനമന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും നിരന്തരം നടത്തിയ നിവേദനങ്ങളുടെ ഫലമാണിതെന്നു ഇതു സംബന്ധിച്ച അറിയിപ്പില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. അതിനുവേണ്ടി തന്നോടൊപ്പം പ്രയത്‌നിച്ച എം പി രാജ്‌മോഹന്‍ ഉണ്ണിത്താനെ നെല്ലിക്കുന്ന് അനുസ്മരിച്ചു. 1916ല്‍ പ്രധാനമന്ത്രി പങ്കെടുത്ത സി പി സി ആര്‍ ഐയിലെ കിസാന്‍ സമ്മാന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരുടെ യാത്രാക്ലേശം തിരിച്ചറിഞ്ഞാണ് ഈ ആവശ്യത്തിനൊപ്പം താന്‍ എത്തിച്ചേര്‍ന്നതെന്നു നെല്ലിക്കുന്നു പറഞ്ഞു. ഇക്കാര്യത്തില്‍ സി പി സി ആര്‍ ഐ ഡയറക്ടറും മറ്റും വലിയ സഹായങ്ങള്‍ ചെയ്തു. പ്രധാന മന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും ഇതിനുവേണ്ടി സഹകരിച്ച മുഴുവന്‍ ആളുകളോടും നെല്ലിക്കുന്ന് നന്ദി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നാല്‍ത്തടുക്കയിലെ 24കാരി ജസീല ജീവനൊടുക്കിയത് എന്തിന്? മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ നിര്‍ണ്ണായക വിവരങ്ങള്‍; വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി

You cannot copy content of this page