കാസര്‍കോട്: വിവാഹ വാഗ്ദാനം ചെയ്തു യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 25 കാരിയാണ് പരാതി നല്‍കിയത്. ഇതു പ്രകാരം വാസിര്‍ (35) എന്നയാള്‍ക്കെതിരെ നീലേശ്വരം പൊലീസ് ബലാത്സംഗകുറ്റത്തിനു കേസെടുത്തു.
ഭാര്യയും രണ്ടു മക്കളും ഉള്ള ആളാണ് വാസിര്‍. ഇക്കാര്യം മറച്ചു വച്ച് വിവാഹ വാഗ്ദാനം ചെയ്താണ് ബലാത്സംഗം ചെയ്തതെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു.
സംഭവത്തിനു ശേഷം യുവാവ് യുവതിയെ അവഗണിക്കുകയായിരുന്നുവത്രെ. യുവതി നടത്തിയ അന്വേഷണത്തില്‍ വാസിര്‍ കാനഡയിലേയ്ക്ക് കടന്നതായി വ്യക്തമായത്രെ. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.






