ആലപ്പുഴ ശസ്ത്രക്രിയാ വീഴ്ച; ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ ശനിയാഴ്ച; ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും; കുടുംബത്തെ ഫോണില്‍ വിളിച്ച് ആരോഗ്യമന്ത്രി

ആലപ്പുഴ: പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുക്കുന്ന ശസ്ത്രക്രിയ ശനിയാഴ്ച നടക്കും. ശസ്ത്രക്രിയ്ക്ക് ആവശ്യമായ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉഷാ ജോസഫിന്റെ മകന്‍ ശിബിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ശസ്ത്രക്രിയക്കുള്ള സാമ്പത്തിക ചെലവിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നാണ് മന്ത്രി ശിബിനെ വിളിച്ച് അറിയിച്ചത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പുനല്‍കി.

കൊച്ചി അമൃത ആശുപത്രിയിലാണ് ഉഷ നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഉഷയുടെ ശസ്ത്രക്രിയ ശനിയാഴ്ച നടക്കുമെന്ന് അമൃത ആശുപത്രി അധികൃതരാണ് അറിയിച്ചിരിക്കുന്നത്. സിടി സ്‌കാന്‍ പരിശോധന പൂര്‍ത്തിയായി. അതിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അമൃത ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. റിപ്പോര്‍ട്ട് വിശദമായി പഠിച്ചശേഷമായിരിക്കും ശസ്ത്രക്രിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page