മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മുങ്ങിത്താണു; ഡ്രൈവര്‍ രക്ഷപ്പെട്ടു, ക്ലീനര്‍ എവിടെ? തെരച്ചില്‍ തുടരുന്നു

മലപ്പുറം: മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് വീണ് മുങ്ങിത്താണു. ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ക്ലീനറെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
മലപ്പുറം, ആതവനാട്ട് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു മിനിലോറി. വെളളക്കെട്ടിനു സമീപത്തെ ഇറക്കത്തിനു സമീപത്ത് എത്തിയപ്പോള്‍ വെള്ളക്കെട്ടിലേക്ക് മുങ്ങിത്താഴുകയായിരുന്നു. ഡ്രൈവര്‍ നീന്തി രക്ഷപ്പെട്ടുവെങ്കിലും ക്ലീനര്‍ മുസ്തഫ വണ്ടിക്കകത്ത് കുടുങ്ങിക്കിടക്കുകയാണെന്നു സംശയിക്കുന്നു. മിനിലോറി പൂര്‍ണ്ണമായും മുങ്ങിപ്പോയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page