വെള്ളരിക്കുണ്ടില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു; അഗ്നിബാധ ഉണ്ടായത് ഫയര്‍ഫോഴ്‌സിനു എത്താന്‍ കഴിയാത്ത സ്ഥലത്ത്, തീ വനത്തിനകത്തേയ്ക്ക് പടരുമോയെന്ന് ആശങ്ക

കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാറച്ചാലില്‍ വന്‍ അഗ്നിബാധ. പറമ്പില്‍ നിന്നു പടര്‍ന്ന തീ, കുരുമുളക്- റബ്ബര്‍ തോട്ടത്തിലേയ്ക്ക് വ്യാപിച്ചു. നാട്ടുകാരും വനപാലകരും തീകെടുത്താനുള്ള ശ്രമം തുടരുന്നു. ഫയര്‍ഫോഴ്‌സിനു എത്തിച്ചേരാന്‍ കഴിയാത്ത പ്രദേശത്താണ് അഗ്നിബാധ ഉണ്ടായത്.
വെള്ളിയാഴ്ച ഉച്ചയോടെ പാറച്ചാല്‍ ചിലമ്പിക്കുന്നേല്‍ അപ്പച്ചന്‍ എന്നയാളുടെ പറമ്പിലാണ് ആദ്യ തീപിടുത്തം ഉണ്ടായതെന്നു സംശയിക്കുന്നു. അവിടെ നിന്നു സമീപത്തെ കുരുമുളക് തോട്ടത്തിലേയ്ക്ക് പടര്‍ന്നു. ആധുനിക രീതിയില്‍ തയ്യാറാക്കിയ കുരുമുളക് തോട്ടത്തിലേയ്ക്കാണ് തീ പടര്‍ന്നത്. അന്‍പതിലേറെ പി വി സി പൈപ്പുകള്‍ കത്തി നശിച്ചു. കണ്ണൂര്‍, മട്ടന്നൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ തോട്ടം.
ശക്തമായ ചൂടും കാറ്റും രക്ഷാപ്രവര്‍ത്തനത്തിനു ദുഷ്‌ക്കരമായിട്ടുണ്ട്.സമീപത്തെ വനത്തിലേയ്ക്ക് തീ പടര്‍ന്നാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്ക്കരമായിരിക്കുമെന്നാണ് ആശങ്ക.
വേനല്‍ച്ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തീ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page