റീല്‍സ് അഭ്യാസ പ്രകടനത്തിനിടെ അപകടം; ആഡംബര കാറിടിച്ച് മരിച്ചത് ഏകമകന്‍; നീതി തേടി അമ്മയുടെ പോരാട്ടം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരകയില്‍ നടന്ന വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട സാഹില്‍ ധനേഷ്ര(23)യുടെ മാതാവ് ഇന്നാമാക്കന്‍ നീതി തേടി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. #Justice for Sahil എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ തുടങ്ങിയ ക്യാമ്പയിന്‍ വഴി ആയിരക്കണക്കിന് ആളുകളാണ് അന്നാമാക്കന് പിന്തുണയുമായി എത്തുന്നത്. വാഹന ഉടമയെയും പ്രതിയെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നാണ് അന്നാമാക്കന്‍ പറയുന്നത്. ഫെബ്രുവരി മൂന്നിനാണ് പ്രായപൂര്‍ത്തിയാകാത്ത 10ാം ക്ലാസുകാരന്‍ അമിതവേഗതയില്‍ ഓടിച്ച സ്‌കോര്‍പിയോ എസ്യുവി ഇടിച്ച് ഇന്നാമാക്കന്റെ ഏക മകന്‍ സാഹില്‍ …