കാവല്‍ നിന്ന പൊലീസിനെ കബളിപ്പിച്ച് വിഴുങ്ങിയ സ്വര്‍ണമാല യുവതി ശുചിമുറിയില്‍ ഒഴുക്കി; തെളിവ് നശിപ്പിച്ചതിന് കൂടി കേസെടുത്തു
കോഴിക്കോട്: ചേവായൂരില്‍ പ്രതി വിഴുങ്ങിയ തൊണ്ടി മുതല്‍ കണ്ടെടുക്കുന്നതിനായി ദിവസങ്ങളോളം ആശുപത്രിയില്‍ കാവല്‍ നിന്ന പൊലീസുകാരെ കബളിപ്പിച്ച് സ്വര്‍ണമാലയും കമ്മലുമടക്കം ശുചിമുറിയില്‍ ഫ്‌ളഷ് ചെയ്ത് യുവതി. പാലേമാട് കല്ലന്‍കുന്നന്‍ സമീന (35)യാണ് പൊലീസുകാരെ കബളിപ്പിച്ച് തൊണ്ടിമുതല്‍ ശുചിമുറിയില്‍ ഒഴുക്കിയത്. തൊണ്ടിമുതല്‍ വീണ്ടെടുക്കാനാകാതെ വന്നതോടെ തെളിവു നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്തി യുവതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്ന് 3.5 ഗ്രാം സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ കേസിലെ പ്രതിയെ മാല …