15 വര്‍ഷമായി പ്രണയത്തില്‍; മറ്റൊരാളുമായി വിവാഹ നിശ്ചയം; പ്രണയദിനത്തില്‍ കാമുകിയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു

നോയിഡ: വിവാഹ വാഗ്ദാനം ചെയ്ത് മറ്റൊരാളുമായി വിവാഹ നിശ്ചയം നടത്തിയ കാമുകിയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം യുവാവ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. പ്രണയ ദിനത്തിലാണ് പ്രണയ തകര്‍ച്ചയെ തുടര്‍ന്ന് രണ്ട് ജീവനുകള്‍ നഷ്ടമായത്. നോയിഡ സെക്ടര്‍ 107-ലെ ദാദ്രി റോഡില്‍ നിര്‍ത്തിയിട്ട ടാറ്റ അള്‍ട്രോസ് കാറിനുള്ളിലാണ് തലയ്ക്ക് വെടിയേറ്റ നിലയില്‍ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാര്‍ അകത്തുനിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു.
ഡല്‍ഹി ത്രിലോക്പുരി സ്വദേശിയാണ് യുവാവ്. നോയിഡ സലര്‍പൂര്‍ സ്വദേശിനിയാണ് യുവതി.

കാറിനുള്ളില്‍ നിന്ന് വെടിവയ്ക്കാന്‍ ഉഫയോഗിച്ചതെന്ന് കരുതുന്ന തോക്ക് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കാറില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിയും താനും കഴിഞ്ഞ 15 വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും യുവതി വിവാഹവാഗ്ദാനം നല്‍കിയിരുന്നുവെന്നും യുവാവ് കത്തില്‍ പറയുന്നു. അടുത്തിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഈ വിവരം അറിഞ്ഞതിലെ പകയാകാം കൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

കാറിനുള്ളില്‍ നിന്നു വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയവരാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇരുവരുടേയും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page