വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയ കാമുകിയെ പ്രണയ ദിനത്തില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി; കാമുകനും കുടുംബവും കസ്റ്റഡിയില്‍; നാട് നടുക്കത്തില്‍
ഭോപ്പാല്‍: വിവാഹം കഴിക്കാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയ കാമുകിയെ കാമുകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഇരുമ്പ് പെട്ടിയിലടക്കി സെപ്റ്റിക് ടാങ്കില്‍ തള്ളി. സംഭവത്തില്‍ കാമുകനേയും കുടുംബത്തേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭോപ്പാല്‍ നിഷാത്പുര മേഖലയിലെ ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിനുള്ളില്‍ ഇരുമ്പുപെട്ടിയില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. അന്വേഷണത്തില്‍ മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശി അഷ്‌റഫി എന്ന സിയ(33) യുടേതാണ് മൃതദേഹമെന്ന് പൊലീസ് കണ്ടെത്തി. കമലാ നഗറിലെ കാമുകന്‍ സമീറും കുടുംബവുമാണ് സിയയെ കൊലപ്പെടുത്തിയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ …